Home covid19 ചിക്ക്പെട്ട് മാർക്കറ്റ് തുറന്നു ; സാധാരണ ഗതിയിലാകാൻ ഇനിയും സമയം വേണ്ടി വന്നേക്കും

ചിക്ക്പെട്ട് മാർക്കറ്റ് തുറന്നു ; സാധാരണ ഗതിയിലാകാൻ ഇനിയും സമയം വേണ്ടി വന്നേക്കും

by admin

ബംഗളുരു : കോവിഡ് ബാധ ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ജൂൺ രണ്ടാം വാരം അടച്ച ബംഗളുരുവിലെ സുപ്രധാന വാണിജ്യ കേന്ദ്രം ചിക്ക്പെട്ട് മാർക്കറ്റ് വീണ്ടും തുറന്നു .കച്ചവടക്കാർക്കും ജീവനക്കാർക്കും ഉൾപ്പെടെ നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു മാർക്കറ്റ് അടച്ചിട്ടത് .

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കടകൾക്കു മുന്നിൽ തെർമൽ സ്കെന്നെർ ഉൾപ്പെടെ സജ്ജീകരിച്ചു കൊണ്ടാണ് വാണിജ്യ കേന്ദ്രം തുറക്കുന്നത് . ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ ഭാഗങ്ങളായിരിക്കും തുറന്നു കൊടുക്കുന്നത് .

നഗരത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ മാർക്കറ്റായ ഇവിടെ തമിഴ്നാട് കേരളം ഉൾപ്പെടെ ഒട്ടനവധി സംസ്ഥാനങ്ങളിൽ നിന്നുള്ള കച്ചവടക്കാർ നിരന്തരം ആശ്രയിക്കുന്ന വാണിജ്യ കേന്ദ്രം കൂടിയാണിത് . നിലവിലെ സാഹചര്യം വെച്ച നോക്കുകയാണെങ്കിൽ മാർക്കറ്റ് സാധാരണ ഗതിയിലേക്ക് മാടങ്ങണമെങ്കിൽ ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണ് നിഗമനം .

ഭരണഘടനയും ടിപ്പുവും മുഹമ്മദ് നബിയും യേശുവും ഇനി കർണാടക സിലബസിൽ ഇല്ല ; ‘ബി.ജെ.പി അംഗീകരിച്ചാലും ഇല്ലെങ്കിലും ചരിത്രം ചരിത്രമാണ്​’ – ഡി.കെ ശിവകുമാർ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group