Home covid19 ശേഷാദിപുരയിൽ ബേക്കറി ഉടമ കോവിഡ് ബാധിച്ചു മരിച്ചു , പതിവുകാർ പരിഭ്രാന്തിയിൽ

ശേഷാദിപുരയിൽ ബേക്കറി ഉടമ കോവിഡ് ബാധിച്ചു മരിച്ചു , പതിവുകാർ പരിഭ്രാന്തിയിൽ

by admin

ബംഗളുരു : ശേഷാദിപുരയിൽ പ്രശതമായൊരു ബേക്കറി ഉടമ കോവിഡ് ബാധിച്ചു മരണപ്പെട്ടതിനെ തുടർന്ന് ബേക്കറിയിൽ പതിവുകാരായ പരിസര വാസികൾ കടുത്ത ആശങ്കയിൽ .

50 കാരനായ അദ്ദേഹത്തെയും ഭാര്യയെയും ജൂലൈ 18 നായിരുന്നു അസുഖ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് , അന്ന് പക്ഷെ അദ്ദേഹം ബേക്കറിയിൽ ഉണ്ടാവുകയും ചെയ്തിരുന്നു .ശനിയാഴ്ചയോടെ അദ്ദേഹം മരണപ്പെട്ടു .
വസന്ത നഗർ കോര്പറേറ്റർ എസ് സമ്പത് കുമാർ പറയുന്നു “ന്യുമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു കോവിഡ് പരിശോധന ഫലം വരുന്നതിനു മുൻപ് തന്നെ ആശുപത്രിയിൽ ഒരു കിടക്ക തരപ്പെടുത്താൻ എന്നെ ബന്ധപ്പെട്ടിരുന്നു പക്ഷെ ശനിയാഴ്ച ഒരു ഹൃദയ സ്തംഭനം വന്നതോടെ അദ്ദേഹം മരണപ്പെട്ടു “

പരിസര വാസികൾ പരിഭ്രാന്തിയിലാണ് , പ്രദേശത്തെ പ്രധാന ബേക്കറികളിൽ ഒന്നായതിനാൽ ജനത്തിരക്കുള്ള ഒരു സ്ഥാപനമായിരുന്നു അത് . അദ്ദേഹം മരണപ്പെട്ടതിനു ശേഷവും പരിസരം അണുനശീകരണം നടത്തിയിട്ടില്ല എന്നും തൊട്ടടുത്തുള്ള ഹോട്ടലുകൾ യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്നു എന്നുള്ള പരാതിയും പരിസര വാസികൾ പറയുന്നു .

കർണാടകയിൽ ഇന്ന് 5,536 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 102 : ബംഗളൂരുവിൽ മാത്രം 1,898 കേസുകൾ, മരണം 40,രോഗമുക്തി 2,819

പരാതി ഉയർന്നതിനെ തുടർന്ന് ബിബിഎംപിവിഷയത്തിൽ പ്രതികരിച്ചു . അസുഖബാധിതൻ സ്ഥാപനം നടത്തിയിരുന്നതായി ഞങ്ങൾക്ക് അറിവ് ലഭിച്ചിരുന്നില്ല എന്നിരുന്നാലും നാളെ അണുനശീകരണം നടത്തും . അദ്ദേഹവുമായി ബന്ധപ്പെട്ട കോണ്ടാക്ടുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിബിഎംപി .

ഉയരമല്ല കാര്യം; പൊക്കമില്ലായ്മയെ ഐഎഎസ് കൊണ്ട് തോല്‍പിച്ച്‌ ആര്‍തി ദോഗ്ര

കോവിഡ്: 30 ശതമാനം സിലബസ് വെട്ടിക്കുറച്ച്‌ കര്‍ണാടക സര്‍ക്കാര്‍,ടിപ്പുവിന്റെയും ഹൈദറിന്റെയും പാഠഭാഗങ്ങള്‍ ഒഴിവാക്കാനാണെന്ന് പ്രതിപക്ഷം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group