ന്യൂഡെല്‍ഹി: കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന പോക്സോ നിയമം എല്ലാ വ്യക്തിഗത നിയമങ്ങളെയും അസാധുവാക്കുന്ന പ്രത്യേക നിയമമാണെന്ന് കര്‍ണാടക ഹൈകോടതി.17 കാരിയെ വിവാഹം കഴിക്കുകയും ഗര്‍ഭിണിയാവുകയും ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ 27 കാരനായ മുസ്ലീം യുവാവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
മുഹമ്മദന്‍ നിയമപ്രകാരം, പ്രായപൂര്‍ത്തിയാകുന്നത് വിവാഹത്തിന്റെ പരിഗണനയാണെന്നും സാധാരണ പ്രായപൂര്‍ത്തിയാകാനുള്ള പ്രായം 15 വയസായി കണക്കാക്കുന്നുവെന്നും അതിനാല്‍, ശൈശവ വിവാഹ നിരോധനത്തിലെ സെക്ഷന്‍ 9, 10 പ്രകാരം കുറ്റം ചെയ്തിട്ടില്ലെന്നുമുള്ള വാദം ഹൈകോടതി സിംഗിള്‍ ബെഞ്ചിലെ ജസ്റ്റിസ് രാജേന്ദ്ര ബദാമികര്‍ തള്ളി.
ഗര്‍ഭിണിയായ പെണ്‍കുട്ടി പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ മെഡികല്‍ ഓഫീസര്‍ പെണ്‍കുട്ടിയുടെ പ്രായം പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് ഭര്‍ത്താവിനെതിരെ ശൈശവ വിവാഹ നിരോധന നിയമവും പോക്സോ നിയമവും അനുസരിച്ച് പൊലീസ് കേസെടുക്കുകയുമായിരുന്നു.
അറസ്റ്റിലായ യുവാവ് ബെംഗളുറു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജിക്ക് മുമ്ബാകെ ജാമ്യാപേക്ഷ സമര്‍പിച്ചെങ്കിലും അത് തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.അതേസമയം തന്നെ ബന്ധപ്പെട്ട എല്ലാ രേഖകളും വിചാരണക്കോടതിയില്‍ സമര്‍പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കൂടാതെ, പെണ്‍കുട്ടി ഗര്‍ഭിണിയായതിനാല്‍ അവള്‍ക്ക് ശരിയായ സഹായം ആവശ്യമാണെന്നും യുവാവിന് ഭാര്യയെ പരിപാലിക്കാമെന്നും കോടതി പറഞ്ഞു. നേരത്തെ, പഞ്ചാബ്-ഹരിയാന ഹൈകോടതി സെപ്റ്റംബര്‍ 30-ലെ ഉത്തരവില്‍ 15 വയസുള്ള മുസ്ലീം പെണ്‍കുട്ടിയുടെ വിവാഹം ശരിവച്ചിരുന്നു.
ഇന്ത്യയിലെ രണ്ട് പ്രധാന സേവനങ്ങള്‍ പൂട്ടിക്കെട്ടി ഷവോമി; ഇനി ഫോണ്‍ വില്‍പ്പന മാത്രം
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമി അവരുടെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.വിദേശ നാണയ വിനിമയ ചട്ടലംഘനത്തിന്റെ പേരില്‍ ഇന്ത്യയിലെ നമ്ബര്‍ വണ്‍ സ്മാര്‍ട്ട്ഫോണ്‍ കമ്ബനിയുടെ 5551 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. യു.എസ് ആസ്ഥാനമായ രണ്ട് സ്ഥാപനങ്ങള്‍ക്കും ഒരു സ്വന്തം ഗ്രൂപ് കമ്ബനിക്കും ഷവോമി, 5,551.27 കോടി രൂപക്ക് തുല്യമായ വിദേശ കറന്‍സി അനധികൃതമായി കൈമാറിയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തുകയായിരുന്നു.
ഇത് ചട്ടലംഘനമായതിനാല്‍ ഫെമ പ്രകാരം ബാങ്ക് നിക്ഷേപങ്ങള്‍ പിടിച്ചെടുക്കാന്‍ ഇ.ഡി നിര്‍ദേശം നല്‍കുകയും ചെയ്തു.അതിനിടെ ആരംഭിച്ച് നാല് വര്‍ഷത്തിന് ശേഷം ഷവോമി അവരുടെ ഇന്ത്യയിലെ സാമ്ബത്തിക സേവന ബിസിനസ്സ് അടച്ചുപൂട്ടിയിരിക്കുകയാണ്. ഡിജിറ്റല്‍ പണ കൈമാറ്റം സാധ്യമാക്കിയ ഷവോമിയുടെ എംഐ പേ (Mi Pay) ആപ്പാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. എന്‍.പി.സി.ഐ-യുടെ വെബ്സൈറ്റിലെ അംഗീകൃത UPI ആപ്പുകളുടെ ലിസ്റ്റില്‍ നിന്ന് നിലവില്‍ ‘എംഐ പേ’ ആപ്പിനെ ഒഴിവാക്കിയിട്ടുണ്ട്.
പിന്നാലെ, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സ്വന്തം ആപ്പ് സ്റ്റോറില്‍ നിന്നും എംഐ പേയും പേഴ്സണല്‍ ലോണ്‍ ആപ്പ് എംഐ ക്രെഡിറ്റും ഷവോമി പിന്‍വലിക്കുകയും ചെയ്തു.”തങ്ങളുടെ പ്രധാന ബിസിനസ്സ് സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് എംഐ ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ രാജ്യത്ത് നിര്‍ത്തിയതെന്ന്,” കമ്ബനി വക്താവ് അറിയിച്ചിട്ടുണ്ട്.