ഉപയോക്തൃ പരിശോധനാ നടപടിക്രമങ്ങളില്‍ മാറ്റം വരുത്താന്‍ ട്വിറ്റര്‍. ട്വിറ്റര്‍ മേധാവിയായി ചുമതലയേറ്റ എലോണ്‍ മസ്ക് ഞായറാഴ്ച ഉച്ചയോടെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.“എല്ലാത്തരം വെരിഫിക്കേഷന്‍ നടപടിക്രമങ്ങളും ഇപ്പോള്‍ തന്നെ അപ്ഡേറ്റ് ചെയ്യും,” എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. വെരിഫിക്കേഷനില്‍ എന്ത് തരത്തിലുള്ള മാറ്റമാണ് സംഭവിക്കുക എന്നതിനെക്കുറിച്ച് വിശദീകരണം നല്‍കിയിട്ടില്ല.
അതേസമയം, വെരിഫൈഡ് ഉപയോക്താവാണെന്ന നീല ടിക്ക് മാര്‍ക്കിന് ചാര്‍ജ്ജ് ഈടാക്കുന്ന കാര്യം ട്വിറ്റര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉപയോക്താവ് നീല ടിക്കിന് പ്രതിമാസം 4.99 ഡോളര്‍ നല്‍കി ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രൈബ് ചെയ്യേണ്ടിവരും. എല്ലാ മാസവും സബ്സ്ക്രിപ്ഷന്‍ പുതുക്കിയില്ലെങ്കില്‍, വെരിഫിക്കേഷന്‍ മാര്‍ക്ക് നഷ്ടപ്പെടും.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും, വെരിഫിക്കേഷന്‍ ട്വിറ്റര്‍ ബ്ലൂവിന്‍റെ ഭാഗമാക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.കഴിഞ്ഞ വര്‍ഷം ജൂണിലാണ് ട്വിറ്റര്‍ ബ്ലൂ പ്രവര്‍ത്തനം ആരംഭിച്ചത്. ട്വിറ്ററിന്‍റെ ആദ്യ സബ്സ്ക്രിപ്ഷന്‍ സേവനമായിരുന്നു ട്വിറ്റര്‍ ബ്ലൂ. ട്വീറ്റുകള്‍ എഡിറ്റുചെയ്യുന്നതുള്‍പ്പെടെയുള്ള പ്രീമിയം ഫീച്ചറുകള്‍ ട്വിറ്റര്‍ ബ്ലൂ വാഗ്ദാനം ചെയ്തിരുന്നു.
മലയാളം മിഷന്‍ പ്രവര്‍ത്തനം ഉഡുപ്പിയിലേക്കും വ്യാപിപ്പിക്കുന്നു
ബംഗളൂരു: കേരള, കര്‍ണാടക പിറവി ദിനത്തോടനുബന്ധിച്ച് ഉഡുപ്പി, മംഗളൂരു എന്നിവിടങ്ങളിലേക്കും മലയാളം മിഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.ആദ്യഘട്ടത്തില്‍ ഉഡുപ്പിയിലെ മലയാളി സംഘടനയായ കേരള കള്‍ച്ചറല്‍ ആന്‍ഡ് സോഷ്യല്‍ സെന്ററിന്റെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് മലയാള പഠനകേന്ദ്രം തുടങ്ങും.
രാവിലെ ഒമ്ബതിന് മണിപ്പാല്‍ സിന്‍ഡിക്കേറ്റ് സര്‍ക്കിളിനു സമീപം സോണിയ ക്ലിനിക്കിന് മുകളിലുള്ള ഓഡിറ്റോറിയത്തില്‍ മലയാളം ക്ലാസിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഉഡുപ്പി കെ.സി.എസ്.സി സെക്രട്ടറി വി.സി. ബിനേഷ് , മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ.ദാമോദരന്‍ എന്നിവര്‍ അറിയിച്ചു.മംഗളൂരുവിലെയും ഉഡുപ്പിയിലെയും മലയാളി സംഘടന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. പരിപാടിയില്‍ മലയാളം മിഷന്റെ പ്രവര്‍ത്തനം വിശദീകരിക്കും. മാതൃക ക്ലാസ്, അധ്യാപക പരിശീലനം എന്നിവയും നടക്കും.