Home covid19 കൊവിഡ് : ഒരു ലക്ഷം കടന്ന് കര്‍ണാടകയും ആന്ധ്രയും

കൊവിഡ് : ഒരു ലക്ഷം കടന്ന് കര്‍ണാടകയും ആന്ധ്രയും

by admin

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മരണം 33000 കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 14.80 ലക്ഷം പിന്നിട്ടു. ഞായറാഴ്ച 48932 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 704 മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രതിദിന കൊവിഡ് മരണങ്ങളില്‍ ഞായറാഴ്ച ഇന്ത്യ യു.എസിനെയും ബ്രസീലിനെയും മറികടന്നു. കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഞായറാഴ്ച 708 കൊവിഡ് മരണങ്ങളാണുണ്ടായത്. യു.എസില്‍ ഇത് 451ഉം ,ബ്രസീലില്‍ 536 ഉം ആയിരുന്നു.

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനാല് ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 49931 പേര്‍ക്ക്, 24 മണിക്കൂറിനിടെ 708 മരണം

കൊവിഡ് രൂക്ഷമായ കര്‍ണാടകയിലും ആന്ധ്രയിലും ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കര്‍ണാടകയില്‍ ഇന്നലെ 5324 പുതിയ രോഗികളും 75 മരണവും റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 5000 കടക്കുന്നത്. ആകെ കേസുകള്‍ 1,01465 ആയി ഉയര്‍ന്നു. മരണം 1953.ആന്ധ്രയില്‍ ഇന്നലെ 6051 പുതിയ രോഗികളും 49 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കേസുകള്‍ 102349 ആയി ഉയര്‍ന്നു.

ഡല്‍ഹിയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍കുറവ്. ഇന്നലെ 613 പുതിയ രോഗികള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മരണം 26. 1497 പേര്‍ക്ക് രോഗമുക്തിയുണ്ടായി.

തമിഴ്‌നാട്ടില്‍ 6993 പുതിയ രോഗികളും 77 മരണം. ആകെ കേസുകള്‍ 2.20 ലക്ഷം. ഉത്തര്‍പ്രദേശില്‍ 3505 പുതിയ രോഗികള്‍. 30 മരണം. ആകെ രോഗബാധിതര്‍ 70,000. തെലങ്കാനയില്‍ 1473 പുതിയ രോഗികളും 8 മരണവും. ആകെ കേസുകള്‍ 55000 കടന്നു.

 കർണാടകയിൽ ഇന്ന് 5,324 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 75 : ബംഗളൂരുവിൽ മാത്രം 1,470 കേസുകൾ, മരണം 26,രോഗമുക്തി 1,847 

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group