Home covid19 കോവിഡ് വ്യാപനം നിയന്ത്രണാതീതം. കേരളത്തിൽ ഇന്ന് 1167 പേര്‍ക്ക് കോവിഡ്‌, തലസ്ഥാനത്തു ഗുരുതര സാഹചര്യം

കോവിഡ് വ്യാപനം നിയന്ത്രണാതീതം. കേരളത്തിൽ ഇന്ന് 1167 പേര്‍ക്ക് കോവിഡ്‌, തലസ്ഥാനത്തു ഗുരുതര സാഹചര്യം

by admin

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ്‌. 888 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇന്ന് 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. ഉറവിടമറിയാത്തത് 55 പേരും വിദേശത്തുനിന്നെത്തിയ 122 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 96 പേര്‍ക്കും രോഗംബാധിച്ചു. 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കോവിഡ് രോഗം വ്യാപിച്ച ശേഷം കേരളത്തില്‍ ഏറ്റവും അധികം പോസ്റ്റീവായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്നാണ്‌.

നാല് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം സ്വദേശി അബൂബക്കര്‍ (72), കാസര്‍കോട് സ്വദേശി അബ്ദുറഹിമാന്‍(70), ആലപ്പുഴ സ്വദേശി സൈനുദ്ദീന്‍(65), തിരുവനന്തപുരത്ത് സെല്‍വമണി(65) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം പതിനാല് ലക്ഷം കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 49931 പേര്‍ക്ക്, 24 മണിക്കൂറിനിടെ 708 മരണം
bangalore malayali news portal join whatsapp group

രോഗബാധിതരായവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7.

നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36 എന്നിങ്ങനെ ആണ്.

കർണാടകയിൽ ഇന്ന് 5,324 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 75 : ബംഗളൂരുവിൽ മാത്രം 1,470 കേസുകൾ, മരണം 26,രോഗമുക്തി 1,847

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group