Home Featured കേരളത്തിൽ നിന്നും കാണാതായ 12 ദിവസം പ്രായമുള്ള കുഞ്ഞിനെ ബംഗളുരുവിൽ നിന്നും കണ്ടെത്തി; അബോധാവസ്ഥയിലായ കുഞ്ഞിനെ രക്ഷപ്പെടുത്തി പോലീസുകാരി

കേരളത്തിൽ നിന്നും കാണാതായ 12 ദിവസം പ്രായമുള്ള കുഞ്ഞിനെ ബംഗളുരുവിൽ നിന്നും കണ്ടെത്തി; അബോധാവസ്ഥയിലായ കുഞ്ഞിനെ രക്ഷപ്പെടുത്തി പോലീസുകാരി

കോഴിക്കോട്: 12 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കാണാനില്ലെന്ന പരാതിയിൽ‌ അന്വേഷണം അതിവഗത്തിലാക്കി കുഞ്ഞിനെ കണ്ടെത്തി പൊലീസ്. കഴിഞ്ഞ ഞായറാഴ്ചയാണ് കുടുംബ വഴക്കിനെ തുടർന്ന് അച്ഛനും മുത്തശ്ശിയും ചേർന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. പിന്നാലെ 22കാരി പരാതിയുമായി ചോവയൂർ പൊലീസിനെ സമീപിച്ചത്.

കുട്ടിയെ തെരഞ്ഞ് പൊലീസ് സംഘം വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നാലെ കുഞ്ഞിന്‌റെ അച്ഛനും മുത്തശ്ശിയ്ക്കും വേണ്ടി അന്വേഷണം ഊർ‌ജിതമാക്കി. വിന്‍റെ ജോലിസ്ഥലം ബംഗളൂരു ആയതിനാല്‍ അവിടേക്ക് പോയിരിക്കാം എന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം വയനാട് അതിർത്തിയിലേക്കും വ്യാപിപ്പിച്ചു.

ഒടുവില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് സംസ്ഥാന അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ബംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്ന കുഞ്ഞിനെയും പിതാവിനെയും വൈകുന്നേരത്തോടെ കണ്ടെത്തി. കുഞ്ഞിനെ ബത്തേരിയില്‍നിന്ന് പൊലീസ് സംഘം കണ്ടെത്തുമ്പോള്‍ കണ്ണുകള്‍ പാതി അടഞ്ഞുതുടങ്ങിയിരുന്നു.

ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പൊലീസ് ഏറ്റെടുത്ത് അതിവേഗം ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ കുഞ്ഞിന്‍റെ ഷുഗര്‍ ലെവല്‍ കുറവാണെന്ന് മനസിലാക്കി. മണിക്കൂറുകളോളം പാല്‍ കുടിക്കാതിരുന്നതിനാല്‍ കുഞ്ഞ് ആകെ ക്ഷീണിച്ചിരുന്നു. ആ സമയത്ത് പോലീസ് സംഘത്തിലുണ്ടായിരുന്ന രമ്യ രണ്ടാമതൊന്ന് ആലോചിക്കാതെ കുഞ്ഞിനെ മുലയൂട്ടി.

കുഞ്ഞിനെ സുരക്ഷിതമായി അമ്മയ്ക്ക് കൈമാറിയതിന്റെ ആശ്വസത്തിലാണ് കോഴിക്കോട് ചിങ്ങപുരം സ്വദേശിനിയായ രമ്യ. ആറു മാസങ്ങള്‍ക്ക് മുമ്പാണ് ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലെ വനിതാ പോലീസ് ഓഫീസര്‍ രമ്യ മറ്റേണിറ്റി ലീവ് കഴിഞ്ഞ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. നാലും ഒന്നും വയസുളള രണ്ട് കുട്ടികളുടെ മാതാവാണ് രമ്യ.

പ്ലസ് വൺ വിദ്യാർത്ഥി നിർമ്മിച്ച വോട്ടിങ് മെഷീൻ; കുറ്റിക്കാട്ടൂർ സ്കൂളിലെ തെരഞ്ഞെടുപ്പ് മികവിന്റെ മാതൃക

കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ സര്‍ക്കാര്‍ ഹയർ സെക്കന്‍ഡറി സ്കൂളില്‍ ഇത്തവണ തെരെഞ്ഞെടുപ്പ് നടന്നത് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നിര്‍മ്മിച്ച വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച്. പോളിങ്ങും കൗണ്ടിങ്ങുമെല്ലാം ഞൊടിയിടയില്‍ പൂര്‍ത്തിയാക്കാവുന്ന മെഷീനാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അബ്ദുള്‍ അമാന്‍ നിര്‍മ്മിച്ചത്.

പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയാണ് അബ്ദുൾ അമാൻ. എന്നാൽ ഇലക്ട്രോണിക്സിലാണ് ഈ മിടുക്കന്റെ താത്പര്യവും മികവും. സ്കൂളിൽ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഇലക്ട്രോണിക് മെഷീൻ നിർമ്മിക്കാമെന്ന ആശയം ഈ മിടുക്കന്റെ തലയിൽ ഉദിച്ചത്. പിന്നീട് അതിനുള്ള ശ്രമം തുടങ്ങി.

രണ്ട് തവണ വോട്ടിങ് മെഷീൻ നിര്‍മ്മിച്ച് നോക്കി. പരീക്ഷിച്ച് വിജയം കണ്ടതോടെ, തന്റെ കണ്ടുപിടിത്തത്തെ കുറിച്ച് അധ്യാപകരെ അറിയിച്ചു. ഇതോടെയാണ് പേപ്പർ ബാലറ്റിന് പകരം ഇക്കുറി അമാൻ വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചാവാം തെരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലേക്ക് സ്കൂൾ അധികൃതർ എത്തിയത്. സ്കൂള്‍ തെരെഞ്ഞെടുപ്പില്‍ ഒരു തകരാറുമില്ലാതെ യന്ത്രം പ്രവര്‍ത്തിച്ചു. പോളിങ്ങും കൗണ്ടിങ്ങുമെല്ലാം കിറുകൃത്യമായതോടെ ഈ തെരഞ്ഞെടുപ്പ് സ്കൂളിന് മികവിന്റെ പൊൻതൂവലായി.

ഇലക്ട്രോണിക്സ് ഉല്‍പ്പന്ന വ്യാപാരിയാണ് അബ്ദുള്ള അമാന്‍റെ പിതാവ്. അദ്ദേഹത്തില്‍ നിന്നാണ് ഇലക്ട്രോണിക്സില്‍ ഈ കൊച്ചുമിടുക്കന് താല്‍പര്യമുണ്ടായത്. പത്ത് സ്ഥാനാര്‍ത്ഥികളെയും അവരുടെ ചിഹ്നങ്ങളും ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നു അമൻ വികസിപ്പിച്ച വോട്ടിങ് യന്ത്രം. കൂടുതല്‍ സാങ്കേതിക മികവോടെ ഈ യന്ത്രം വികസിപ്പിക്കാനാവുമെന്ന് അമൻ പറയുന്നു. അങ്ങിനെയെങ്കില്‍ പൊതു തെരെഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കാനാവുന്ന വോട്ടിങ് യന്ത്രം തന്നെ ഉണ്ടാക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് അമൻ ഇപ്പോൾ.

You may also like

error: Content is protected !!
Join Our WhatsApp Group