ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ദളപതി 67’ മലയാളി യുവതാരം മാത്യു തോമസ് അഭിനയിക്കുന്നു.’ദളപതി 67’ല്‍ സുപ്രധാനമായ കഥാപാത്രത്തെയാകും മാത്യു അവതരിപ്പിക്കുക എന്നാണ് വിവരം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
സംവിധായകന്‍ മിഷ്‍കിന്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തൃഷയാണ് വിജയിയുടെ നായികയായി എത്തുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധാനം.
ഒരു ഗാംഗ്‍സ്റ്റര്‍ ഡ്രാമയായിരിക്കും ഇത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.
കമൽഹാസൻ നായകനായി എത്തിയ വിക്രം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ദളപതി 67ന് ഉണ്ട്. സംവിധായകൻ മിഷ്‍കിൻ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തൃഷയാണ് വിജയിയുടെ നായികയായി എത്തുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധാനം.
ഒരു ഗാംഗ്‍സ്റ്റര്‍ ഡ്രാമയായിരിക്കും വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുക. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. അതേസമയം, ‘ജോ ആൻഡ് ജോ’, പ്രകാശന് പറക്കട്ടെ എന്നീ ചിത്രങ്ങളാണ് മാത്യുവിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. നിഖില വിമല്‍ നായികയായി എത്തിയ ജോ ആൻഡ് ജോ, സംവിധാനം ചെയ്തത് നവാഗതനായ അരുണ്‍ ഡി ജോസ് ആണ്. നസ്‍ലെന്‍, ജോണി ആന്റണി, സ്‍മിനു സി ജോയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
1900 അടി ഉയരത്തില്‍ പറക്കുന്നതിനിടെ പക്ഷിയെ ഇടിച്ചു;വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചെന്ന് അധികൃതര്‍
ന്യൂഡല്‍ഹി : പറക്കുന്നതിനിടെ പക്ഷിയെ ഇടിച്ച ആകാശ എയര്‍ വിമാനം തിരിച്ചിറക്കി. 1900 അടി ഉയരത്തില്‍ വച്ചാണ് വിമാനം പക്ഷിയെ ഇടിച്ചത്.
ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിനാണ് പക്ഷിയെ ഇടിച്ചതിനെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചത്.ഡിജിസിഎയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.
ഇതിന് സമാനമായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് മുംബൈയില്‍ നിന്നും ബംഗളുരുവിലേക്ക് പുറപ്പെട്ട ആകാശ എയറിന്റെ എ.കെ.ജെ 1103 വിമാനവും തിരിച്ചിറക്കിയിരുന്നു. യാത്രക്കിടെ ക്യാബിനില്‍ കരിഞ്ഞ മണം പടര്‍ന്നതോടെ അടിയന്തിരമായി വിമാനം തിരിച്ചിറക്കുകയായിരുന്നു. പരിശോധനയില്‍ ഒന്നാമത്തെ എന്‍ഞ്ചിനില്‍ പക്ഷിയുടെ അവശിഷ്ടം കണ്ടെത്തിയതായി ഡി.ജി.സി.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്‍ഞ്ചിനില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് കരിഞ്ഞ മണം പടര്‍ന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
ഈ വര്‍ഷം ഓഗസ്റ്റ് ഏഴ് മുതലാണ് ആകാശ എയര്‍ സര്‍വീസ് ആരംഭിച്ചത്. മുംബൈ- അഹമ്മദാബാദ് റൂട്ടിലായിരുന്നു ആദ്യ സര്‍വീസ്. ഇന്ത്യയിലെ എട്ടാമത്തെ ഡൊമസ്റ്റിക് വിമാന സര്‍വീസാണ് ആകാശ എയര്‍. 737 മാക്‌സ് വിമാനങ്ങളാണ് കമ്ബനി ഉപയോഗിക്കുന്നത്. ഒരു വിമാനം ബോയിംഗ് കമ്ബനിയില്‍ നിന്നും ആകാശ എയര്‍ വാങ്ങിയിരുന്നു.രാകേഷ് ജുന്‍ജുന്‍വാലയുടെ മേല്‍നോട്ടത്തിലുള്ള കമ്ബനിയാണ് ആകാശ എയര്‍.
ഇന്ത്യയിലെ ഏറ്റവും പരിസ്ഥിതി സൗഹാര്‍ദ്ദപരവും ഏത് സമയത്തും ആശ്രയിക്കാവുന്നതും ചിലവ് കുറഞ്ഞതുമായ സര്‍വീസ് ആയിരിക്കും തങ്ങളുടേത് എന്നതാണ് കമ്ബനിയുടെ അവകാശവാദം.ഫ്‌ളെെറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പ്രാഥമിക അനുമതി കഴിഞ്ഞ ഓഗസ്റ്റില്‍ കമ്ബനിക്ക് ലഭ്യമായിരുന്നു. ഓരോ മാസവും വിമാനങ്ങളുടെ എണ്ണം കൂടും. നടപ്പ് സാമ്ബത്തിക വര്‍ഷം അവസാനത്തോടെ 18 വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുമെന്ന് കമ്ബനി വക്താക്കള്‍ വ്യക്തമാക്കി. തുടര്‍ന്ന്, ഓരോ വര്‍ഷവും 12 മുതല്‍ 14 വരെ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 72 വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കാനാണ് കമ്ബനി പദ്ധതിയിടുന്നത്.