മൈസുരു : റോഡിലെ കുഴിയില്‍ വാഴ വെക്കുന്നത് മുതല്‍ കുഴിയിലിരിന്ന് കുളിക്കുന്നതിന്റെയും കുഴിയിലിറങ്ങിയുള്ള വിവാഹ ഫോട്ടോഷൂട്ടിന്റെയും ദൃശ്യങ്ങള്‍ വരെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.കുഴിയുടെ പേരില്‍ ഒരു സിനിമ പോലും വിവാദത്തിലായി. ഇപ്പോഴിതാ റോഡിലെ കുഴിക്ക് ചുറ്റും ദീപങ്ങള്‍ കത്തിച്ച് ദീപാവലി ആഘോഷിക്കുകയാണ് കര്‍ണാടകയിലെ മൈസൂരുവിലെ കുറച്ചുപേര്‍.
കുഴികള്‍ക്ക് ചുറ്റും വിളക്കുകള്‍ തെളിച്ച് തനതായ രീതിയില്‍ ദീപാവലി ആഘോഷിച്ചായിരുന്നു ഇവരുടെ വ്യത്യസ്തമായ പ്രതിഷേധം. നഗരത്തിലെ റോഡുകളുടെ അവസ്ഥ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് ഈ നൂതന പ്രതിഷേധം നടത്തിയത്. നഗരത്തിലെ കുഴികള്‍ നിറഞ്ഞ റോഡുകള്‍ നന്നാക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. മധ്വാചാര്യ ഏരിയയിലെ കൃഷ്ണമൂര്‍ത്തി പുരത്തെ ഗാഡി ചൗക്കിലാണ് സംഭവം. കൃഷ്ണരാജ യുവബലഗയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
നഗരത്തിലെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ നഗരസഭാ ഭരണകൂടം നടത്തിയിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. നൂതനമായ ഈ പ്രതിഷേധം നഗരസഭാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെട്ടാതായാണ് റിപ്പോര്‍ട്ടുകള്‍.
കാറില്‍ പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചോളൂ; നവംബര്‍ ഒന്നുമുതല്‍ പിടിവീഴും
നവംബര്‍ ഒന്നു മുതല്‍ എല്ലാ കാര്‍ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി മുംബൈ പൊലീസ്. ഇതുസംബന്ധിച്ച് പൊലീസ് വെള്ളിയാഴ്ച വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.മുംബൈ നഗരത്തില്‍ നവംബര്‍ ആദ്യദിനം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കും. “എല്ലാ മോട്ടോര്‍ വാഹന ഡ്രൈവര്‍മാരും വാഹനങ്ങളിലെ എല്ലാ യാത്രക്കാരും, മുംബൈ നഗരത്തിലെ റോഡുകളിലൂടെ സഞ്ചരിക്കുന്നവരും, ഡ്രൈവര്‍മാരും എല്ലാ യാത്രക്കാരും നവംബര്‍ ഒന്ന് മുതല്‍ യാത്ര ചെയ്യുമ്ബോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു” -മുംബൈ പൊലീസ് അറിയിച്ചു.
നിയമം ലംഘിക്കുന്നവര്‍ 2019ലെ മോട്ടോര്‍ വെഹിക്കിള്‍സ് (ഭേദഗതി) നിയമത്തിന്റെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ശിക്ഷ അനുഭവിക്കേണ്ടിവരും. എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് സൗകര്യമില്ലാത്ത വാഹനങ്ങള്‍ നവംബര്‍ ഒന്നിന് മുമ്ബ് സ്ഥാപിക്കണമെന്ന് മുംബൈ പൊലീസ് നിര്‍ദ്ദേശിച്ചു. വാഹനത്തില്‍ ഇരിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.