Home Featured ഭാരത് ജോഡോ യാത്രയുടേതെന്ന പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവെച്ചത് നൈജീരിയയില്‍ നിന്നുള്ള ചിത്രം

ഭാരത് ജോഡോ യാത്രയുടേതെന്ന പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവെച്ചത് നൈജീരിയയില്‍ നിന്നുള്ള ചിത്രം

രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര മികച്ച രീതിയില്‍ മുന്നേറുകയാണ്. ഇതിനിടയില്‍ യാത്രയെ വിവാദങ്ങളും പിന്തുടരുന്നുണ്ട്.

കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നിന്നുള്ള ചിത്രമാണെന്ന അവകാശവാദത്തോടെ വന്‍ ജനക്കൂട്ടത്തിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. രാഹുല്‍ ഗാന്ധിയെ പിന്തുണച്ച്‌ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയ കര്‍ണാടകയില്‍നിന്നും എടുത്ത ചിത്രമാണിതെന്ന് അവകാശപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കളും അനുയായികളും ഈ ചിത്രം പങ്കിട്ടു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബെല്ലാരിയില്‍ നടന്ന ഒരു പൊതുയോഗത്തിന്റെ ദൃശ്യങ്ങള്‍ ആണെന്ന് അവകാശപ്പെട്ട് എം.എല്‍.എ വീരേന്ദ്ര ചൗധരിയും ചിത്രം പങ്കുവെച്ചിരുന്നു.

കോണ്‍ഗ്രസ് ദേശീയ കോഡിനേറ്റര്‍ റിതു ചൗധരി ചിത്രം ട്വീറ്റ് ചെയ്യുകയും രാഹുല്‍ ഗാന്ധി ചരിത്രം സൃഷ്ടിക്കുകയാണെന്ന് സമൂഹമാധ്യമത്തില്‍ കുറിക്കുകയും ചെയ്തു. ഭാരത് ജോഡോ യാത്രയുടെ കര്‍ണാടകയില്‍ നിന്നുള്ള ചിത്രമാണിതെന്ന് അവര്‍ അവകാശപ്പെട്ടു. എന്നാല്‍, അവര്‍ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

വസ്തുതാന്വേഷണ വെബ്സൈറ്റായ ‘ആള്‍ട്ട് ന്യൂസ്’ ആണ് ചിത്രത്തിന്റെ യഥാര്‍ഥ വസ്തുത അന്വേഷിച്ച്‌ പുറത്തുകൊണ്ടുവന്നത്. ക്രൈസ്റ്റ് ഫോര്‍ ആള്‍ നേഷന്‍ (CFAN) എന്ന വെബ്‌സൈറ്റിലാണ് ഈ ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തി. നൈജീരിയയില്‍ നടന്ന ഒരു പരിപാടിയുടെ ചിത്രമാണ് രാഹുല്‍ ഗാന്ധി നയിച്ച യാത്രയിലെ ചിത്രമായി പ്രചരിപ്പിക്കുന്നത് എന്ന് സാരം.

മധ്യപ്രദേശില്‍ ബസും കണ്ടെയ്നറും കൂട്ടിയിടിച്ച്‌ 15 പേര്‍ മരിച്ചു; 40 പേര്‍ക്ക് പരിക്ക്

ഭോപ്പല്‍: മധ്യപ്രദേശില്‍ ബസും കണ്ടെയ്നറും കൂട്ടിയിടിച്ച്‌ 15 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. രേവ ജില്ലയിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ച രാത്രി 11.30ഓടെ ദേശീയപാത 30ലായിരുന്നു അപകടം. ദേശീയപാതയിലൂടെ കടന്നു പോയവരാണ് അപകടവിവരം ആദ്യം പൊലീസിനെ അറിയിച്ചത്.

തുടര്‍ന്ന് സോഹാഗി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഉടന്‍ സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. ഹൈദരാബാദില്‍ നിന്നും യു.പിയിലെ ഖൊരക്പൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്നവര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണെന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group