Home Featured ശരീരം നിറയെ രോമം; ചെകുത്താന്റെ രൂപം; കടല്‍ തീരത്ത് അജ്ഞാത ജീവി കരയ്‌ക്കടിഞ്ഞു; അമ്ബരന്ന് നാട്ടുകാര്‍

ശരീരം നിറയെ രോമം; ചെകുത്താന്റെ രൂപം; കടല്‍ തീരത്ത് അജ്ഞാത ജീവി കരയ്‌ക്കടിഞ്ഞു; അമ്ബരന്ന് നാട്ടുകാര്‍

ന്യൂയോര്‍ക്ക: അമേരിക്കയില്‍ കടല്‍ തീരത്ത് അജ്ഞാത ജീവി കരയ്‌ക്കടിഞ്ഞു. ഒറിഗോണിലെ ഫ്‌ളോറന്‍സിന് സമീപമുള്ള തീരത്താണ് അജ്ഞാത ജീവി കരക്കടിഞ്ഞത്. ഈ ജീവി ഏതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ വിദഗ്ധര്‍ ആരംഭിച്ചു കഴിഞ്ഞു.

ബുധനാഴ്ചയായിരുന്നു സംഭവം എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശവാസിയായ അഡോണി ടെഗ്നര്‍ ആണ് ഈ ജീവിയെ ആദ്യം കണ്ടത്. അതുവഴി ഇരുചക്രവാഹനം ഓടിച്ച്‌ പോകുകയായിരുന്നു അഡോണി. അപ്പോഴാണ് ഭീമാകാരമായ എന്തോ ഒന്ന് കരയ്‌ക്ക് അടിഞ്ഞതായി കണ്ടത്. ഉടനെ പ്രദേശവാസികളെ ഇയാള്‍ വിവരം അറിയിക്കുകയായിരുന്നു.

ജീവിയുടെ ദേഹം മുഴുവന്‍ വെളുത്ത രോമങ്ങളായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കണ്ടാല്‍ ചെകുത്താന്റേതിന് സമാനമായി തോന്നും. ദുര്‍ഗന്ധമാണ് ജീവിയ്‌ക്ക് ഉണ്ടായിരുന്നത് എന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ഇതിന് മുന്‍പും നിരവധി അജ്ഞാത ജീവികള്‍ ഈ തീരത്ത് അടിഞ്ഞിട്ടുണ്ട്. അതേസമയം ഇത് തിമിംഗലത്തിന്റെ ജഡമാണെന്നും പറയുന്നു.

ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാന്‍ മോളി കണ്ണമാലി; ആന്തോളജി ചിത്രം ‘ടുമോറോ’ ആരംഭിച്ചു

നര്‍മ്മരസ പ്രധാനമായ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രിയം നേടിയ നടി മോളി കണ്ണമാലി ഒരു ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കുന്നു. ടുമോറോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും നിർമ്മാണവും സംവിധാനവും ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളി ജോയ് കെ മാത്യുവാണ്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി.

ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആന്തോളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. സഹകരണത്തിന്‍റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂർത്തങ്ങളാവുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു. നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കോളനി എന്ന സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു നിൽക്കുമ്പോഴാണ് മോളി കണ്ണമാലിയെ തേടി ഈ അവസരം വരുന്നത്. 

You may also like

error: Content is protected !!
Join Our WhatsApp Group