Home Featured ബെംഗളൂരു:അമിത നിരക്ക്‌; സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന

ബെംഗളൂരു:അമിത നിരക്ക്‌; സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന

യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കിയതിന് ഗതാഗത വകുപ്പ് വെള്ളിയാഴ്ച ഏതാനും സ്വകാര്യ ബസുകൾ പരിശോധിച്ച് പിഴ ഈടാക്കി.വകുപ്പ് ഉദ്യോഗസ്ഥർ 10 സംഘങ്ങളായി തിരിഞ്ഞ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ബസുകളിൽ പരിശോധന നടത്തി. ഉത്സവകാലത്തും അവധിക്കാലത്തും സ്വകാര്യ ബസുകൾ നിരക്ക് ഇരട്ടിയാക്കുന്നതായി യാത്രക്കാർ പരാതിപ്പെടുന്നുണ്ട്.നിരക്ക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബസ് ഓപ്പറേറ്റർമാരെ അറിയിക്കാൻ വകുപ്പ് വ്യാഴാഴ്ച യോഗം ചേർന്നു.

വെള്ളിയാഴ്ച ആനന്ദ റാവു സർക്കിൾ, മജസ്റ്റിക്, റേസ് കോഴ്‌സ് റോഡ്, കലാസിപാല്യ, മൈസൂർ റോഡ്, നാഗസാന്ദ്ര, മഡിവാള, ഹൊസൂർ റോഡ്, ഹോസ്‌കോട്ട് ടോൾ, ദേവനഹള്ളി ടോൾ, ദൊഡ്ഡബല്ലാപൂർ റോഡ് എന്നിവിടങ്ങളിൽ അപ്രതീക്ഷിത പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

മുന്നറിയിപ്പ് നൽകിയിട്ടും ബസുടമകൾ നിരക്ക് നിയമലംഘനം തുടരുകയാണെന്ന് ഗതാഗത ജോയിന്റ് കമ്മീഷണർ കെ ടി ഹാലസ്വാമി പറഞ്ഞു. ചിലർ ഉത്സവ സീസണിൽ സാധാരണ നിരക്കിന്റെ ഇരട്ടിയാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്നത്തെ പരിശോധനയിൽ പലരും അമിത നിരക്ക് ഈടാക്കുന്നതായി കണ്ടെത്തി. ഞങ്ങൾ പിഴ ചുമത്തിയിട്ടുണ്ട്.”

ബുര്‍ഖ ധരിക്കാൻ വിസമ്മതിച്ചു, ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്

മുംബൈ : ഇസ്ലാം വിശ്വാസം പിന്തുടരാത്തതിന് ഹിന്ദുവായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ബുർഖ ധരിക്കാത്തതിനും ഇസ്ലാം വിശ്വാസങ്ങൾ പിന്തുടരാത്തതിനുമായിരുന്നു ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിലെ തിലക് നഗർ മേഖലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇഖ്ബാൽ മുഹമ്മദ് ഷെയ്ഖ് ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. രുപാലി ചന്ദൻശിവെ മൂന്ന് വർഷം മുമ്പാണ് ഇഖ്ബാലിനെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് വയസ്സുള്ള കുഞ്ഞും ഉണ്ട്. സംഭവത്തിൽ രുപാലിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇസ്ലാം മത വിശ്വാസ പ്രകാരം ജീവിക്കാൻ ഇഖ്ബാലും കുടുംബവും രുപാലിയെ നിർബന്ധിച്ചിരുന്നുവെന്ന് പരാതിയിൽ കുടുംബം ആരോപിച്ചു.

ഇതിന് വിസമ്മതിച്ച രുപാലി, ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് കുറച്ച് മാസങ്ങളായി വീട്ടിൽ നിന്ന് മാറിയാണ് താമസിച്ചിരുന്നത്. സെപ്തംബർ 26 ന് രാത്രി പത്ത് മണിയോടെ ഇഖ്ബാൽ കത്തിയുപയോഗിച്ച് കഴുത്തറുത്താണ് രുപാലിയെ കൊന്നതെന്ന് തിലക് നഗർ പൊലീസ് പറഞ്ഞു. പരസ്പരം പിരി‍ഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും ഇരുവരും തമ്മിൽ ഫോൺ വിളിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മകന്റെ കൈവശവകാശത്തെ ചൊല്ലിയാണ് ഇരുവരും തമ്മിൽ അവസാനമായി തർക്കമുണ്ടായത്.

ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കഴുത്തറുത്തതിന് പുറമെ ഇഖ്ബാൽ ഭാര്യയുടെ കൈയ്യും കത്തികൊണ്ട് കുത്തി മുറിപ്പെടുത്തിയിരുന്നു. സംഭവത്തിന് പിന്നാലെ ഇഖ്ബാൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. രുപാലിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group