ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ട്രെയിൻ വഴി എം.ഡി.എം.എ ഉൾപ്പെടെയുള്ള സിന്ററ്റിക് ലഹരി മരുന്നുകൾ കേരളത്തിലേക്ക് ഒഴുകുന്നു.ചെറിയ കവറുകളിൽ ശരീരത്തിലും വസ്ത്രത്തിലും ഭദ്രമായി ഒളിപ്പിച്ച് കടത്താമെന്നതിനാൽ എം.ഡി.എം.എയുടെ ഒഴുക്ക് വർധിക്കുകയാണ്. എക്സൈനും പോലീസിനും ഇവരെ പിടികൂടാനും വളരെ പ്രയാസകരമാണ്. വിവരങ്ങൾ സംഘത്തിൽപ്പെട്ടവരിൽ നിന്ന് ചെരുമ്പോൾ ആണ് അന്വേഷണ സംഘത്തിന് പിടികൂടാൻ കഴിയുക.രഹസ്യാന്വേഷണത്തിന്റെയും നിരീക്ഷണത്തിന്റെയും ഭാഗമായ ഇത്തരക്കാരെ പിടികൂടാനാകൂ.
ഗന്ധമില്ലാത്തതിനാൽ വീട്ടുകാർക്ക് ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനും കഴിയില്ല. കാരണം മറ്റ് ലഹരിവസ്തുക്കളേക്കാൾ എം.ഡി.എം.എ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത്. മദ്യം, കഞ്ചാവ് ഇവയുടെ ഉപയോക്താക്കൾക്ക് വേഗം മനസിലാക്കാനും പിടിക്കപ്പെടാനും സാധ്യതയുള്ളതിനാൽ പുതുതലമുറ സിന്ററ്റിക് ഡ്രഗ്സാൻ ഉപയോഗിക്കുന്നതായി എക്സൈസിന്റെ അന്വേഷണങ്ങളിൽ വ്യക്തതയുണ്ട്.ബംഗളൂരുവിലും മറ്റും പഠിക്കുന്നതും ജോലി ചെയ്യുന്നവരുമായ ചിലരാണ് ഇതിന്റെ കണ്ണുകളാണെന്നാണ് എക്സൈസിന്റെ നിഗമനം.
കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് കഞ്ചാവിന്റെ ഒഴുക്കും ഉണ്ട്. സിന്തറ്റിക് ഡ്രഗ്സുമായി താരതമ്യം ചെയ്യുമ്പോൾ കഞ്ചാവിന് വിലക്കുറവാണെന്നതാണ് സാധാരണക്കാർക്ക് കൂടുതൽ സാധ്യതയാകുന്നത്. തമിഴ്നാട്ടിലെ കമ്പം, തേനി വഴിയാണ് കഞ്ചാവ് കടത്തുന്നത്. പച്ചക്കറിയും കന്നുകാലികളേയും കൊണ്ടുവരുന്ന വാഹനങ്ങളിലും ലഹരിവസ്തുക്കൾ കടത്തുന്നുണ്ട്.
കേന്ദ്രത്തിന്റെ സമ്മാനം: ക്ഷാമബത്ത കൂട്ടി..സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നീട്ടി; ആശ്വാസനടപടി
ന്യൂഡല്‍ഹി:കേന്ദ്ര ജീവനക്കാര്‍ക്കും സാധാരണ ജനങ്ങള്‍ക്കും ആശ്വസമേകുന്ന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍.കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിച്ചിരിക്കുകയാണ്. നാല് ശതമാനം വര്‍ധനവിന് ആണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.ഇതോടെ ക്ഷാമബത്ത 38 ശതമാനമാകും. 2022 ജൂലൈ 1 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സാമ്ബത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) യോഗത്തില്‍ വിലക്കയറ്റം നികത്താന്‍ അധിക ഗഡു ഡിഎ അനുവദിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചു.കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും ജനുവരി 1, ജൂലൈ 1 തീയതികളില്‍ ക്ഷാമബത്ത പരിഷ്കരിക്കാറുണ്ട്, എന്നാല്‍ ഈ തീരുമാനം സാധാരണയായി മാര്‍ച്ച്, സെപ്തംബര്‍ മാസങ്ങളിലാണ് പ്രഖ്യാപിക്കുക.
അതേസമയം, രാജ്യത്തെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളില്‍ പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ദില്ലി, അഹമ്മദാബാദ്, മുംബൈ റെയില്‍വേ സ്റ്റേഷനുകളിലാണ് വികസന പദ്ധതികള്‍ നടപ്പിലാക്കുക.സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. മൂന്ന് മാസത്തേക്കാണ് സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന നീട്ടിയത്. സെപ്റ്റംബറില്‍ പദ്ധതിയുടെ കാലാവധി അവസാനിക്കാന്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നടപടി.
പദ്ധതി നീട്ടണം എന്ന് നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ 2020 ഏപ്രിലിലാണ് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യാധാന്യ പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ മാര്‍ച്ചിലും പദ്ധതി ആറുമാസത്തേക്ക് കൂടി നീട്ടിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചിലാിരുന്നു പദ്ധതി നിലവില്‍ വന്നത്. രാജ്യത്ത് എണ്‍പത് കോടിയിലേറെ പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക്. 2020 ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച സൗജന്യ റേഷന്‍ പലപ്പോഴായി നീട്ടിയിരുന്നു.
തുടക്കത്തില്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന 2020 ഏപ്രില്‍-ജൂണ്‍ മാസ കാലയളവിലേക്ക് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. പദ്ധതി മൂന്ന് മാസത്തേക്ക് കൂടി നീട്ടുന്നത് വഴി, 44,800 കോടിയുടെ ബാധ്യത ഉണ്ടാകുമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.