Home covid19 കേരളത്തിൽ ഇന്ന് 593​ പേര്‍ക്ക്​ കോവിഡ്,364 പേര്‍ക്ക് സമ്പർക്കത്തിലൂടെ ​; 204 പേര്‍ക്ക്​ രോഗമുക്തി

കേരളത്തിൽ ഇന്ന് 593​ പേര്‍ക്ക്​ കോവിഡ്,364 പേര്‍ക്ക് സമ്പർക്കത്തിലൂടെ ​; 204 പേര്‍ക്ക്​ രോഗമുക്തി

by admin

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 364 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. 116 പേര്‍ വിദേശത്ത് നിന്ന് എത്തിയതും 90 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയതുമാണ്. 19 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരു ഡിസ്‌എഇക്കും ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും രോഗബാധിതരില്‍ ഉള്‍പ്പെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 204 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് പോസിറ്റീവ് ആയവര്‍ ജില്ല തിരിച്ച്‌

തിരുവനന്തപുരം – 173
കൊല്ലം – 53
പത്തനംതിട്ട – 28
കോട്ടയം – 16
ആലപ്പുഴ – 42
ഇടുക്കി – 28
എറണാകുളം – 44
തൃശൂര്‍ – 21
പാലക്കാട് – 49
മലപ്പുറം – 19
കോഴിക്കോട് – 26
വയനാട് – 26
കണ്ണൂര്‍ – 39
കാസര്‍കോട് – 29

നെഗറ്റീവ് ആയവര്‍

തിരുവനന്തപുരം- 7
കോട്ടയം – 6
ആലപ്പുഴ – 36
ഇടുക്കി – 6
എറണാകുളം – 9
തൃശൂര്‍ – 11
മലപ്പുറം – 26
കോഴിക്കോട് – 9
വയനാട – 4
കണ്ണൂര്‍ – 38
കാസര്‍കോട് – 9
പത്തനംതിട്ട – 18
പാലക്കാട് – 25

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആണ്. കഴിഞ്ഞ 24 മണിക്കൂറിനകം 18967 സാംപിളുകള്‍ പരിശോധനക്കയച്ചു. 173932 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 6841 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്.6416 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്ന് 1053 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 285158 സാംപിളുകള്‍ ഇതുവരെ പരിശോധനക്ക് അയച്ചതില്‍ 7016 സാംപിളുകളുടെ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വീലിയന്‍സിന്റെ ഭാഗമായി പരിശോധിച്ച 92312 സാംപിളുകളില്‍ 87653 സാംപിളുകള്‍ നെഗറ്റീവാണ്. സംസ്ഥാനത്തെ ഹോട് സ്‌പോട്ടുകളുടെ എണ്ണം 299 ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group