Home Featured നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം

കൊച്ചി: ഓൺലൈൻ അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം. സ്റ്റേഷൻ ജാമ്യത്തിലാണ് നടനെ മരട് പൊലീസ് വിട്ടയച്ചത്. അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇന്ന് ഉച്ച കഴിഞ്ഞ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. 

ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) ഐപിസി 354(ലൈംഗിക ചുവയോടെ സംസാരിക്കല്‍)  294 ബി എന്നീ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് കൊച്ചി മരട് പൊലീസ് രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂറോളമാണ് നടനെ ചോദ്യം ചെയ്തത്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും. 

‘ചട്ടമ്പി’ എന്ന തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെയാണ് അവതാരകയോട് ശ്രീനാഥ് ഭാസി മോശമായി പെരുമാറിയത്. ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരക നല്‍കിയ പരാതിയില്‍ പറയുന്നത്. യാതൊരു പ്രകോപനവുമില്ലാതെ അവതാരകയോടും, ക്യാമറാമാനോടും മോശമായ ഭാഷയിൽ നടന്‍ സംസാരിക്കുക ആയിരുന്നുവെന്നും പരാതിയുണ്ട്.

 “എന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല”, എന്നാണ് ശ്രീനാഥ് ഭാസി വിഷയത്തില്‍ പ്രതിരിച്ചിരുന്നത്. ഒരു റേഡിയോ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

അതേസമയം, പരാതിയിൽ പറയും പോലെ മോശം പെരുമാറ്റം ഉണ്ടായെങ്കിൽ അത് അംഗീകരിക്കില്ലെന്ന് ചട്ടമ്പി സിനിമയുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ പറഞ്ഞത്. ഇതിന്‍റെ പേരിൽ തന്‍റെ സിനിമയെ മോശമാക്കാൻ മനപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും സംവിധായകൻ വിശദീകരിച്ചിരുന്നു. 

പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ ഓണ്‍ലൈനായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത് എങ്ങനെയെന്ന് അറിയാം

ഡല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഒരു പ്രധാന രേഖയാണ്. രാജ്യത്തെ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന രേഖയാണിത്.

അന്താരാഷ്ട്ര യാത്രകള്‍ക്ക് ഇത് നിര്‍ബന്ധമാണ്. 2010 മെയ് മാസത്തില്‍ വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് സേവാ പ്രോജക്റ്റ് ആരംഭിച്ചു. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനാണ് ഇത് ആരംഭിച്ചത്.

പാസ്‌പോര്‍ട്ടിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാം. ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക: www.passportindia.gov.in. പാസ്‌പോര്‍ട്ട് സേവ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സ്വയം രജിസ്റ്റര്‍ ചെയ്യുക.

നിങ്ങള്‍ക്ക് ഒരു ലോഗിന്‍ ഐഡിയും പാസ്‌വേഡും നല്‍കുക. പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തതിന് ശേഷം പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുക/പാസ്‌പോര്‍ട്ട് വീണ്ടും ഇഷ്യൂ ചെയ്യുക’ എന്ന് എഴുതിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ സ്ക്രീനില്‍ ഒരു പുതിയ വെബ്‌പേജ് ദൃശ്യമാകും. ആവശ്യമായ എല്ലാ വിശദാംശങ്ങളും ഫോമില്‍ പൂരിപ്പിച്ച്‌ സമര്‍പ്പിക്കുക.

ഇപ്പോള്‍, ഒരു അപ്പോയിന്റ്മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നതിനായി, സ്ക്രീനിലെ ‘പേയ്‌ ആന്‍ഡ് ഷെഡ്യൂള്‍ അപ്പോയിന്റ്മെന്റ്’ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. എല്ലാ പിഎസ്‌കെ/ പിഓപിഎസ്‌കെ/പിഓ എന്നിവിടങ്ങളിലും അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ പേയ്‌മെന്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് (മാസ്റ്റര്‍കാര്‍ഡ്, വിസ), ഇന്റര്‍നെറ്റ് ബാങ്കിംഗ് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അസോസിയേറ്റ് ബാങ്കുകളും മറ്റ് ബാങ്കുകളും), എസ്ബിഐ ബാങ്ക് . എന്നിവയില്‍ ഏതെങ്കിലും മോഡ് ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ പേയ്‌മെന്റ് നടത്താം.

അപേക്ഷാ റഫറന്‍സ് നമ്ബര്‍ /അപ്പോയ്‌മെന്റ് നമ്ബര്‍ അടങ്ങിയ അപേക്ഷാ രസീത് പ്രിന്റ് ചെയ്യാന്‍ ‘ആപ്ലിക്കേഷന്‍ രസീത് പ്രിന്റ് ചെയ്യുക’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത പാസ്പോര്‍ട്ട് സേവാ കേന്ദ്രം /റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളില്‍ രേഖകള്‍ സഹിതം സന്ദര്‍ശിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group