ബെംഗളൂരു: നഗരം വെള്ളക്കെട്ടിൽ വീർപ്പുമുട്ടുന്നതിനിടെ തന്റെ മണ്ഡലത്തിലെ ദോശക്കടയുടെ പരസ്യപ്രചാരണം ലക്ഷ്യമിട്ടുള്ള യുവമോർച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ എംപിയുടെ വിഡിയോയ്ക്കെതിരെ പ്രതിഷേധം. പത്മ നാടനഗറിലെ കടയിലിരുന്നു ബട്ടർ മസാലദേശയും ഉപ്പുമാവും കഴിച്ച ശേഷം അവിടത്തെ ഗുണഗണങ്ങൾ വാഴ്ത്തുന്ന തേജസ്വിയുടെ 40 സെക്കൻഡ് വിഡിയോയാണു സമൂഹമാധ്യമങ്ങളിലടക്കം ട്രോൾ വർഷത്തിനിടയാക്കിയത്.
എല്ലാവരോടും അവിടെ നിന്ന് ആഹാരം കഴിച്ചു. നോക്കാനും തേജസ്വി നിർദേശിക്കുന്നുണ്ട്.കഴിഞ്ഞ 5ന് ചിത്രീകരിച്ച വിഡിയോയാണിതെന്ന് കോൺഗ്സ് സമൂഹമാധ്യമ സെൽ കോഓർഡിനേറ്റർ ലാവണ്യ ബെല്ലാൽ ആരോപിച്ചു.വെള്ളക്കെട്ട് ദുരിതം നേരിടുന്ന ഒരിടം പോലും ഇതേവരെ തേജസ്വി സന്ദർശിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. മറ്റേതെങ്കിലും ഹോട്ടലിന്റെ പ്രചാരണം നടത്തണമെങ്കിൽ തേജസ്വിയോടു ഔട്ടർ റിങ് റോഡിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടാണ് ചിലർ ട്വീറ്റ് ചെയ്തത്.
ട്രെയിനിന് മുന്നിൽ റീൽസ്, 17 കാരനെ ഇടിച്ച് തെറിപ്പിച്ച് ട്രെയിൻ, എന്നിട്ടും വീഡിയോ പുറത്തുവിട്ട് കൂട്ടുകാർ
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യ്ത് ശ്രദ്ധ നേടാനായി സാഹസികമായ വീഡിയോകൾ എടുത്ത്അപകടത്തിലാകുന്നവരുടെ നിരവധി വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. എത്ര കണ്ടാലും പഠിക്കില്ലെന്ന മട്ടിൽ അതിസാഹസികതയ്ക്ക് ഇറങ്ങിപ്പുറപ്പെടുന്നവരിൽ പലരും അപകടത്തിൽ പെടാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നത്. ട്രെയിൻ ചീറിപ്പാഞ്ഞ് വരുമ്പോൾ റെയിൽവേ ട്രാക്കിലൂടെ നടന്ന് ഇൻസ്റ്റാഗ്രാം റീൽ എടുക്കാൻ നോക്കിയ പതിനേഴുകാരനെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു എന്നതാണ് സഭവം.
തെലങ്കാനയിലെ കാസിപേട്ടിലാണ് പതിനേഴുകാരൻഅക്ഷയ് രാജ് കൂട്ടുകാർക്കൊപ്പം റീൽസ് എടുക്കാനായി ചീറിപ്പാഞ്ഞ ട്രെയിനും റെയിൽവേ ട്രാക്കും തെരഞ്ഞെടുത്തത്. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ട്രെയിൻ അതിവേഗത്തിൽ വരുമ്പോൾ അതിന് മുന്നിലൂടെ നടക്കുന്നത് വീഡിയോ ആക്കാനായിരുന്നു ഇയാൾ ശ്രമിച്ചത്. എന്നാൽ തിരിഞ്ഞു നടന്നതിനാൽ ട്രെയിനിന്റെ വരവ് കാണാനായില്ല.
ട്രാക്കിലേക്ക് അറിയാതെ കേറിയ അക്ഷയ് രാജിനെ അതിവേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ ഈ വീഡിയോ പിന്നീട് പുറത്തുവിടുകയും ചെയ്തു.ആരേയും നടുക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. അപകടത്തിൽ കാര്യമായി പരിക്കേറ്റ അക്ഷയ് രാജിനെ റെയിൽവേ പൊലീസ് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അക്ഷയ് രാജ് അപകടനില തരണം ചെയ്തുവെന്നും ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടർമാർ അറിയിച്ചു. കാലിൽ ഒന്നിലധികം പൊട്ടലുകളും മുഖത്ത് കാര്യമായ പരിക്കേറ്റിട്ടുമുണ്ട്.
ട്രെയിൻ വരുമ്പോൾ ട്രാക്കിനടുത്ത് കൂടെനടക്കുകയായിരുന്ന അക്ഷയ് എന്നാണ് സംഭവം നടക്കുമ്പോൾ പാളത്തിൽ ജോലി ചെയ്തിരുന്ന റെയിൽവെ ജീവനക്കാർ പറഞ്ഞത്. ട്രെയിൻ വരുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും അക്ഷയ് അത് കാര്യമാക്കിയില്ലെന്നും അവർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.