ന്യൂഡല്‍ഹി: ജൂലായ് 31 നു ശേഷം രാജ്യത്തെ സിനിമാ തീയ്യേറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കും. ഇതിനു പുറമെ, അന്താരാഷ്ട്ര വിമാന സര്‍വീസുകളും തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് പരിശോധന നെഗറ്റീവ് ആയവരെയായിരിക്കും വിമാനത്താവളത്തിലേയ്ക്ക് പ്രവേശിപ്പിക്കുക. മുതിര്‍ന്നവരെയും കുട്ടികളെയും സിനിമാ തീയ്യേറ്ററിലേയ്ക്കും പ്രവേശിപ്പിക്കില്ല.
15നും 50നും ഇടിയിലുള്ളവര്‍ക്കുമാത്രമായിരിക്കും അനുമതി. സംഘങ്ങള്‍ക്കും, കുടുംബത്തിനും വ്യക്തികള്‍ക്കുമായി തീയ്യേറ്ററിലെ സീറ്റുകള്‍ ക്രമീകരിക്കാനും പ്രത്യേകം നിര്‍ദേശമുണ്ട്. നിശ്ചിത അകലംപാലിച്ചായിരിക്കും സീറ്റുകള്‍ ക്രമീകരിക്കുക. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കേണ്ടത് എങ്ങനെയന്നതിനെ കുറിച്ച് ചര്‍ച്ച നടന്നുവരികയാണ്. ജൂലായ് 15നകം ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് 31നുശേഷം സര്‍വീസ് തുടങ്ങുന്ന കാര്യം പരിഗണിക്കാനുമാണ് കേന്ദ്രസര്‍ക്കാരിന്റെ ആലോചനയിലുള്ളത്.
ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി : അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ ഉച്ചയ്ക്കു 12 മണിവരെ മാത്രം തുറക്കാൻ അനുമതി
പരിശോധന നടത്തി നെഗറ്റീവാണെങ്കില്‍ 48-72 മണിക്കൂറിനുള്ളില്‍ വിമാനത്തില്‍ യാത്രചെയ്യാനനുവദിക്കും. അതേസമയം, രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് യാത്രചെയ്യാന്‍ അനുമതി നല്‍കില്ല. ഓരോരുത്തരും അവരവരുടെ ചെലവില്‍ പരിശോധന നടത്തേണ്ടതുണ്ട്. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 30 മുതല്‍ 45 മിനുട്ടുവരെയാണ് സമയംവേണ്ടിവരിക. ടെസ്റ്റിനുള്ള സൗകര്യം എയര്‍പോര്‍ട്ടിലൊരുക്കും.
- കേരളത്തിൽ ഇന്ന് 449 പേര്‍ക്ക് കോവിഡ്; 144 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
- ബംഗളുരുവിലെ കണ്ടൈൻമെൻറ് സോണുകൾ 3168 ആയി : ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധ ഇരട്ടിയാകുമെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലു
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു
- കോവിഡ് വാക്സിന്: പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ യൂണിവേഴ്സിറ്റി
- മരണക്കയത്തിലേക്ക് ബംഗളുരു ,കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2627 കോവിഡ് കേസുകൾ ,മരണം 71 : ബംഗളുരുവിൽ മാത്രം 1525 കേസുകളും 45 മരണവും
- കര്‍ണാടക സാംസ്കാരിക മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
- ഗോവധവും ബീഫ് ഉപയോഗവും നിരോധിക്കാൻ കർണാടക
- പിടിത്തം വിട്ട് ബാംഗ്ലൂർ, ലോക്കിട്ട് സർക്കാർ : നഗരത്തിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ പരിശോധിക്കാം
- ചൊവ്വാഴ്ച മുതൽ ബംഗളുരുവിൽ വീണ്ടും ലോക്കഡൗൺ : ആദ്യ ഘട്ടത്തിൽ 7 ദിവസം
- കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്