Home Featured വിലക്കയറ്റത്തിനിടെ ആശ്വാസം; വാണിജ്യ എൽപിജിയുടെ വില കുറഞ്ഞു

വിലക്കയറ്റത്തിനിടെ ആശ്വാസം; വാണിജ്യ എൽപിജിയുടെ വില കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടര്‍ ഒന്നിന് 36 രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില സിലിണ്ടറിന് 1991 രൂപയായി കുറഞ്ഞു.

ഡല്‍ഹിയില്‍ 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന്റെ വില 2012.50 രൂപയില്‍ നിന്ന് 1976.50 ആയി കുറഞ്ഞു. മുംബൈയില്‍ 2141 രൂപ ആയിരുന്നത് 1936.50 ആയും കുറഞ്ഞിട്ടുണ്ട്.

അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ മാസം ആദ്യം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു.

ട്രക്കില്‍ വൈദ്യുതാഘാതമേറ്റ് 10 തീര്‍ത്ഥാടകര്‍ മരിച്ചു; 19 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൂച്ച്‌ ബെഹാറില്‍ നിന്ന് ജല്‍പേഷിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന പിക്കപ്പ് ട്രക്കില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് 10 കന്‍വര്‍ തീര്‍ത്ഥാടകര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു.

വാഹനത്തിലെ ഡിജെ സിസ്റ്റത്തിന്റെ ജനറേറ്റിംഗ് വയറിംഗ് തകരാറിലായതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മെഖ്‌ലിഗഞ്ച് പോലീസ് സ്‌റ്റേഷന് കീഴിലുള്ള ധര്‍ല പാലത്തിലാണ് സംഭവം. സിതാല്‍കുച്ചി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് പിക്കപ്പ് ട്രക്കിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group