മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട് കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് മാസത്തില്‍ 18 ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി ആയിരിക്കും.സ്വകാര്യ-പൊതുമേഖല ബാങ്കുകള്‍ക്ക് അവധി ബാധകമാണ്. 12 പ്രവര്‍ത്തി ദിവസത്തിന് പുറമെ ,ഓഗസ്റ്റിലെ ആറ് വാരാന്ത്യ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതല്ല.
ആകെ 18 ദിവസങ്ങളില്‍ രാജ്യത്തെ വിവിധ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.വാരാന്ത്യ അവധിയ്ക്ക് പുറമെ ഓഗസ്റ്റ് 15ന് രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും അവധിയായിരിക്കും. ചില ബാങ്കുകള്‍ക്ക് പ്രദേശിക അവധി പ്രമാണിച്ചാണ് ആര്‍.ബി.ഐ പ്രവര്‍ത്തന കലണ്ടര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഓഗസ്റ്റ് മാസത്തിലെ ബാങ്ക് അവധികള്‍ പരിശോധിക്കാം;
ഓഗസ്റ്റ് 1 – ധ്രുക്പാ ഷീ-സി -ഗാങ്ടോക
ഓഗസ്റ്റ് 8 – മുഹറം- ജമ്മു, ശ്രീനഗര്‍
ഓഗസ്റ്റ് 9 – മുഹറം -അഗര്‍ത്തല, അഹമ്മജബാദ്, ഐസ്വാള്‍, ബെലാപൂര്‍, ബെംഗളൂരു, ഭോപ്പാല്‍, ചെന്നൈ, ഹൈദരാബാദ്, ജെയ്പൂര്‍, കാന്‍പൂര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, ന്യൂ ഡല്‍ഹി, പാറ്റ്നാ, റായിപൂര്‍, റാഞ്ചി
ഓഗസ്റ്റ് 11 – രക്ഷ ബന്ധന്‍ – അഹമ്മദബാദ്, ഭോപ്പാല്‍, ഡെറാഡൂണ്‍, ജെയ്പൂര്‍, ഷിംല
ഓഗസ്റ്റ് 12 – രക്ഷ ബന്ധന്‍ – കാന്‍പൂര്‍, ലഖ്നൗഓഗസ്റ്റ് 13 – പേട്രോട്സ് ഡേ – ഇംഫാല്‍
ഓഗസ്റ്റ് 15 – സ്വാതന്ത്ര്യ ദിനം – എല്ലാ സര്‍ക്കളിലും അവധിയാണ്
ഓഗസ്റ്റ് 16 – പാഴ്സി പുതുവര്‍ഷം – ബേലാപൂര്‍, മുംബൈ, നാഗ്പൂര്‍
ഓഗസ്റ്റ് 18 – ജന്മാഷ്ടമി – ഭുവനേശ്വര്‍, ഡെറാഡൂണ്‍, കാന്‍പൂര്‍, ലഖ്നൗ
ഓഗസ്റ്റ് 19 – ജന്മാഷ്ടമി / കൃഷ്ണ ജയന്തി – അഹമ്മദബാദ്, ഭോപ്പാല്‍, ചണ്ഡിഗഡ്, ചെന്നൈ, ഗാങ്ടോക്, ജയ്പൂര്‍, ജമ്മു, പാറ്റ്നാ, റായിപൂര്‍, റാഞ്ചി,ഷിലോങ്, ഷിംല
ഓഗസ്റ്റ് 20 – ശ്രീകൃഷ്ണ അഷ്ടമി – ഹൈദരാബാദ്
ഓഗസ്റ്റ് 29 – ശ്രിമന്താ ശങ്കരദേവ ടിതി – ഗുവാഹത്തി
ഓഗസ്റ്റ് 31 – സമവത്സാരി, ഗണേശ ചുതുര്‍ത്ഥി, വരസിദ്ധി, വിനാക വൃതം, വിനായക ചതുര്‍ത്ഥി – അഹമ്മദബാദ്, ബേലാപൂര്‍, ബെംഗളൂരു, ഭുവനേശ്വര്‍. ചെന്നൈ, ഹൈദരാബാദ്, മുംബൈ, നാഗ്പൂര്‍, പനാജി
വാരാന്ത്യ അവധി
ഓഗസ്റ്റ് 7 – ഞായര്‍
ഓഗസ്റ്റ് 13 – രണ്ടാം ശനി
ഓഗസ്റ്റ് 14 – ഞായര്‍
ഓഗസ്റ്റ് 21 – ഞായര്‍ഓഗസ്റ്റ് 27 – നാലാം ശനി
ഓഗസ്റ്റ് 28 – ഞായര്‍