Home Featured സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി; പ്രതിഷേധവുമായി നാട്ടുകാർ

സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി; പ്രതിഷേധവുമായി നാട്ടുകാർ

പാലക്കാട്: സ്‌കൂൾ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങിയത് പരിഭ്രാന്തി പരത്തി. മങ്കര ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ വെച്ച് തിങ്കളാഴ്ചയാണ് സംഭവം. ക്ലാസ് മുറിയിൽ വച്ചാണ് നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങിയത്.

തുടർന്ന് പാമ്പ് കടിച്ചതായുള്ള സംശയത്തിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തിന് പിന്നാലെ സ്‌ക്കൂൾ അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി നാട്ടുകാർ രംഗത്തെത്തി.

സ്‌കൂൾ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താൻ കാരണമെന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഇവർ പ്രതിഷേധവുമായി സ്‌ക്കൂളിലെത്തിയിരിക്കുകയാണ്.

മയക്കുമരുന്നിന് അടിമയായ മകനെ അച്ഛന്‍ കൊന്ന്‌ വെട്ടിനുറുക്കി; പൊതികളാക്കി നഗരത്തില്‍ ഉപേക്ഷിച്ചു

ഗുജറാത്തില്‍(gujarat) മയക്കുമരുന്നിന്‌(drugs) അടിമപ്പെട്ട ഇരുപത്തൊന്നുകാരനായ മകനെ കൊന്ന്‌ വെട്ടിനുറുക്കിയ അച്ഛന്‍(father) അറസ്‌റ്റില്‍(arrest).
അഹമ്മദാബാദ്‌ സ്വദേശിയായ നിലേഷ്‌ ജോഷിയാണ്‌ അറസ്‌റ്റിലായത്‌. കൊലയ്ക്കുശേഷം നേപ്പാളിലേക്ക്‌ കടക്കാന്‍ ശ്രമിക്കവെ ഞായറാഴ്ച പിടിയിലാവുകയായിരുന്നു.

പതിനെട്ടിന്‌ മകന്‍ സ്വയമുമായുണ്ടായ വഴക്കാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്ന്‌ നിലേഷ്‌ ക്രൈം ബ്രാഞ്ച്‌ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സ്വയം നിലേഷിനെ ആക്രമിക്കാന്‍ ശ്രമിച്ചു. നിലേഷ്‌ മകനെ ചവിട്ടി വീഴ്‌ത്തി തലയില്‍ കല്ലുകൊണ്ട്‌ തുടരെ ഇടിച്ച്‌ കൊലപ്പെടുത്തി. ഇലക്‌ട്രിക്‌ വാളും പ്ലാസ്‌റ്റിക്‌ ബാഗും വാങ്ങിവന്ന്‌ മൃതദേഹം ആറായി മുറിച്ച്‌ പൊതികളാക്കി നഗരത്തില്‍ രണ്ടിടത്തായി ഉപേക്ഷിച്ചു.

രണ്ടിടത്തുനിന്നായി 20നും 21നും തല, കൈകള്‍, കാലുകള്‍ എന്നിവ കണ്ടെത്തിയതോടെയാണ്‌ സംഭവം പുറത്തറിഞ്ഞത്‌. പരിശോധനയില്‍ ഇവ ഒരേ ആളുടേതാണെന്ന്‌ തിരിച്ചറിഞ്ഞു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പൊലീസ്‌ നിലേഷിലേക്ക്‌ എത്തിച്ചേര്‍ന്നത്‌.

You may also like

error: Content is protected !!
Join Our WhatsApp Group