ബെംഗളൂരു: 3 വർഷത്തിനിടെ 50 ബൈക്കുകൾ മോഷ്ടിച്ച് 19 വയസ്സുകാരൻ അറസ്റ്റിൽ. ദാവ നഗരെ ഹരിഹർ സ്വദേശി സയ്യിദ് സുഹൈലിനെയാണു മൈക്കോ ലേ ഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.2019 മുതൽ നഗരത്തിലെ വിവിധയിടങ്ങളിൽ നിന്ന് സുഹൈൽ മോഷ്ടിച്ച സ്കൂട്ടറുകളും ബൈക്കുകളും കണ്ടെടുത്തതായി സൗത്ത് ഈസ്റ്റ് ഡപ്യൂട്ടി കമ്മിഷണർ സി.കെ ബാബ പറഞ്ഞു.
മോഷ്ടിച്ച വാഹനങ്ങൾ ഗ്രാമങ്ങളിലെ കർഷകർക്കും മറ്റും കുറഞ്ഞ വിലയ്ക്കാണ് വിറ്റിരുന്നത്. വിറ്റുകിട്ടിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന സുഹൈൽ സമൂഹമാധ്യമങ്ങളിൽ ബൈക്ക് അഭ്യാസ പ്രകടനങ്ങളു ടെ വിഡിയോകളും ചിത്രങ്ങളും സ്ഥിരമായി അപ്ലോഡ് ചെയ്തിരുന്നു. മോഷ്ടിച്ചതിൽ 35 എണ്ണം ഗിയർലെസ് സ്കൂട്ടറുകളാണ്.
കർണാടകയിൽ കാർ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്
ബംഗളൂരു: കർണാടകയിലെ കൊപ്പലിൽ കാർ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട് . എട്ട് പേർക്ക് പരിക്ക്. യലബുർഗ താലൂക്കിലെ ഭാനാപൂരിനു സമീപം ഇന്നലെ രാത്രിയാണ് സംഭവം.കൊപ്പലിൽ ബന്ധുവിൻറെ പേരക്കുട്ടിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് തിരിച്ചു വരുന്ന വഴിയാണ് അപകടം നടന്നത്.
ബിന്നല ഗ്രാമത്തിലെ താമസക്കാരായ ദേവപ്പ കോപ്പാട് (62), ഗിരിജമ്മ (45), ശാന്തമ്മ (32), പാർവതമ്മ (32) ആണ് മരിച്ചത്. ഗദഗ് ജില്ലയിലെ ഹരലാപൂർ ഗ്രാമത്തിൽ നിന്നുള്ള കസ്തൂരി (22), ഹർഷവർധന (35), പല്ലവി (28), പുട്ടരാജ (7), ഭൂമിക (5) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ ലോറിയിൽ ഇടിച്ചതാകാമെന്നും വാഹനം നിർത്താതെ പോയതാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് വ്യക്തമാക്കി.