ബെംഗളൂരു: ചന്ദ്രലേഔട്ടിൽ മലയാളി ഉടമസ്ഥതയിലുള്ള ബേക്കറി അടിച്ചുതകർത്ത കേസിലെ പ്രതി അറസ്റ്റിൽ. അരുന്ധതി നഗറിലെ വിജി ബേക്കറിയിലെ ഷെൽഫ് തകർത്ത തമിഴ്നാട് സ്വദേശി പ്രേമി(27)നെയാണ് ചന്ദാലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പ്രദേശത്ത് ആയുധവുമായി എത്തിയ നിർത്തിയിട്ട 3 ഓട്ടോറിക്ഷകൾ തകർത്തതിന് ശേഷമാണ് ബേക്കറിയിൽ കയറിയത്. ഗ്ലാസ് ഷെൽഫ് അടിച്ചുതകർത്ത ഇയാൾ തടയാൻ ശ്രമിച്ച ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിൽ സൂക്ഷിച്ചിരുന്ന മധുര പലഹാരങ്ങൾ നശിപ്പിച്ചു. കണ്ണൂർ കോളയാട് സ്വദേശി വിജിത്തിന്റെ ഉടമസ്ഥതയിലുള്ള ബേക്കറി കണ്ണവം സ്വദേശി നാസറാണ് ഒരു വർഷമായി ലീസിന് നടത്തുന്നത്.ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി നാസർ പറഞ്ഞു.