Home Featured ബംഗളുരു:കാമുകിയുടെ വെട്ടിയെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ബംഗളുരു:കാമുകിയുടെ വെട്ടിയെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

(വിജയനഗർ കർണാടക) :കാമുകിയുടെ വെട്ടിയെടുത്ത തലയുമായി വിവാഹിതനായ യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാഴാഴ്ച കുഡ്ലിഗി പൂജാ രഹള്ളിയിലെ വീട്ടിൽ ഒറ്റയ്ക്കു കിടന്നുറങ്ങുകയായിരുന്ന ബിഎ നഴ്സിങ് വിദ്യാർഥിനി നിർമലയുടെ (21) തല വാളു കൊണ്ടു വെട്ടിയെടുത്ത ശേഷമാണ് ട്രക്ക് ഡ്രൈവറായ ഭോജരാജ് ബസവരാജ് (23) കീഴടങ്ങിയത്.തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു.

ബന്ധുക്കളായ ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ നിർമലയുടെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് 4 മാസം മുൻപ് ഭോജരാജ് മറ്റൊരു വിവാഹം കഴിച്ചു. നിർമല തുടർന്ന് മറ്റൊരും പ്രണയ ബന്ധത്തിലാണെന്നു സംശയിച്ചാണ് ഭോജരാജ് അരും കൊലയ്ക്ക് മുതിർന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group