ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ കേരളത്തിൽ നിന്നും ബംഗളുരുവിലേക്കോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന പലരും ഇപ്പോഴും ആശങ്കയിലാണ്. ദിനം പ്രതി അനവധി കോളുകളാണ് ബാംഗ്ലൂർ “മലയാളി ന്യൂസ് ഡസ്കിലേക്” എത്തുന്നത് . അതിർത്തി ചെക്ക് പോസ്റ്റുകളിൽ പുതുക്കിയ മാർഗ നിർദേശങ്ങളെന്തൊക്കെയാണ് നിലവിലുള്ളത് . എന്തൊക്കെ രേഖകളാണ് കയ്യിൽ കരുതേണ്ടത്, എത്ര പേർക് ഒരു വാഹനത്തിൽ യാത്ര ചെയ്യാനാകും. കൊറന്റൈൻ നിർദേശങ്ങൾ എന്തൊക്കെ ആണ്, ഇത്തരം ആശങ്കകളാണ് മിക്കവർക്കും ഉള്ളത് .
എങ്ങിനെയാണ് യാത്രാനുമതി / പാസ് ലഭിക്കുന്നത് ? നിലവിൽ പാസ് ആവശ്യമുള്ളത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് , കർണാടകയിലേക്ക് വരുന്നവർക്ക് സേവാ സിന്ധു വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ കിട്ടുന്ന അക്നോളഡ്ജ്മെന്റ് മാത്രമാണ് ആവശ്യം
കർണാടകയിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടവർ പാസ്സിന് അപ്ലൈ ചെയ്യേണ്ട ലിങ്ക് ഇതാണ് : https://covid19jagratha.kerala.nic.in/home/addNewDomestic
കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കര്‍ണാടകയിലേക്കു വരുന്നവർക്ക് രജിസ്റ്റർ ചെയ്യേണ്ടുന്ന ലിങ്ക് : https://sevasindhu.karnataka.gov.in/Sevasindhu/English
കയ്യിൽ സീൽ ചെയ്യുന്നുണ്ടോ ? Ans: കൂടുതൽ ചെക്ക് പോസ്റ്റുകളിലും കോവിഡ് പരിശോധനകൾ ഉണ്ടാവില്ല , അതിർത്തി കടന്നു കഴിഞ്ഞാൽ കോവിഡ് പരിശോധനയ്ക്കുള്ള പ്രത്യേക സെന്ററുകൾ കടന്നായിരിക്കും ബംഗ്ലോരിയിലേക്കു കടക്കേണ്ടത് . അവിടെ നിന്നായിരിയ്ക്കും നമ്മുടെ പരിശോധനകൾ നടക്കുക. നിർദിഷ്ട ഫോമുകൾ പൂരിപ്പിച്ചു താപനില പരിശോധിച്ച ശേഷം ഹോം ക്വറന്റൈൻ ചെയ്യുന്നവരുടെ ഇടതു കയ്യിന്റെ പിന് വശത്തു 14 ദിവസത്തെ തിയ്യതി സീൽ ചെയ്യും .
അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി കേരളത്തിലേക്കോ കര്‍ണാടകയിലേക്കോ 7 ദിവസത്തെ ഹൃസ്വ സന്ദർശന പാസ് എങ്ങിനെ ലഭിക്കും ?
Ans: കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് ജാഗ്രത വെബ്സൈറ്റിൽ ഷോർട് വിസിറ്റ് /റെഗുലർ വിസിറ്റ് എന്നീ സംവിധാനം നിലവിൽ ഉണ്ട്
സേവാ സിന്ധു വെബ്സൈറ്റിലും സമാനമായ സംവിധാനം കർണാടകയിലേക്ക് 7 ദിവസത്തേക്ക് വരുന്നതിലും ഏർപ്പെടുത്തിയിട്ടുണ്ട്
ബന്ധപ്പെടാനുള്ള ആളുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ , താമസ സ്ഥലത്തിന്റെ വിവരങ്ങൾ തുടങ്ങിയവ ജാഗ്രത വെബ്സൈറ്റിൽ വ്യക്തമാക്കണം .
കർണാടകയിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടവർ പാസ്സിന് അപ്ലൈ ചെയ്യേണ്ട ലിങ്ക് ഇതാണ് : https://covid19jagratha.kerala.nic.in/home/shortVisit
കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കര്‍ണാടകയിലേക്കു 7 ദിവസത്തെ ഹൃസ്വ സന്ദർശന പാസ് രജിസ്റ്റർ ചെയ്യേണ്ടുന്ന ലിങ്ക് : sevasindhu-shortvisit-pass
വിശദമായി വായിക്കാൻ :7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രതയിൽ അപ്ലൈ ചെയ്യുന്നതെങ്ങനെയെന്നു നോക്കാം
നിലവിലുള്ള ക്വാറന്റൈൻ മാർഗ നിർദ്ദേശങ്ങൾ എന്തൊക്കെയാണ് ?
Ans: കർണാടകയിലേക്ക് മഹാരാഷ്ട ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന എല്ലാ യാത്രക്കാർക്ക് അസുഖ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽ 14 ദിവസത്തെ ഹോം ക്വാറന്റൈനാണ് സർക്കാർ നിർദ്ദേശിക്കുന്നത് .കേരളത്തിലേക്ക് പോകുന്നവർക്കും സമാന രീതിയിൽ 14 ദിവസത്തെ ഹോം ക്വാറന്റൈനാണ് നിലവിൽ .
മരണക്കയത്തിലേക്ക് ബംഗളുരു ,കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2627 കോവിഡ് കേസുകൾ ,മരണം 71 : ബംഗളുരുവിൽ മാത്രം 1525 കേസുകളും 45 മരണവും
സ്വന്തമായി വാഹന സൗകര്യം ഇല്ലാത്തവർക്കുള്ള യാത്ര മാര്‍ഗങ്ങള്‍ എന്തൊക്കെ ?
Ans: സ്വന്തമായ വാഹനങ്ങൾ ഇല്ലാത്തവർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് വേണ്ടി കെ എം സി സി ,കേരളം സമാജം ഉൾപ്പെടെ നിരവധി മലയാള സംഘടനകൾ ബസ്സ് സർവീസുകൾ ഏർപ്പെടുത്തുന്നുണ്ട് ,കൂടാതെ സ്വകാര്യ ബസ്സ് / ടാക്സി സർവീസുകളും ചില കമ്പബാനികളും കൂട്ടായ്മകളും ഏർപ്പെടുത്തുന്നുണ്ട് . “ബാംഗ്ളൂർ മലയാളി ന്യൂസ് ” അഡ്മിൻ പാനൽ കഴിയുന്ന വിധത്തിലുള്ള ഓരോ ദിവസത്തെയും യാത്ര വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട് .അത്തരം ആവശ്യക്കാർക്ക് അഡ്മിൻ പാനലിന്റെ വാട്സാപ്പ് നമ്പറുകളിലേക്ക് മെസ്സേജ് ചെയ്യാം
+91 9746774883 ,+91 9895990220
ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്
- കര്‍ണാടക സാംസ്കാരിക മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
- കേരളത്തിൽ ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്ബര്‍ക്കത്തിലൂടെ 206 പേര്‍ക്ക് രോഗം
- ഗോവധവും ബീഫ് ഉപയോഗവും നിരോധിക്കാൻ കർണാടക
- പിടിത്തം വിട്ട് ബാംഗ്ലൂർ, ലോക്കിട്ട് സർക്കാർ : നഗരത്തിലെ നിലവിലെ കോവിഡ് സാഹചര്യങ്ങൾ പരിശോധിക്കാം
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- ചൊവ്വാഴ്ച മുതൽ ബംഗളുരുവിൽ വീണ്ടും ലോക്കഡൗൺ : ആദ്യ ഘട്ടത്തിൽ 7 ദിവസം
- ഇന്ന് രാത്രി 8 മുതൽ തിങ്കളാഴ്ച രാവിലെ 5 മണി വരെ അകാരണമായി പുറത്തിറങ്ങിയാൽ പിടി വീഴും : മുന്നറിയിപ്പുമായി ബംഗളുരു സിറ്റി പോലീസ് കമ്മീഷണർ
- കൊവിഡിന് എതിരെയുള്ള വാക്സിൻ അടുത്തവർഷമെ ലഭ്യമാകൂ; വിദഗ്ധ സംഘം പാർലമെന്ററി സമിതിയോട്; ഓഗസ്റ്റ് 15നെ കുറിച്ച് പരാമർശമില്ല
- കൊവിഡ് 19: ഇന്ത്യയില്‍ രോഗികളുടെ എണ്ണം 7ല്‍ നിന്ന് 8 ലക്ഷമായത് 3 ദിവസം കൊണ്ട്, 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിൽ കേരളവും , കർണാടകയും
- മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് ; മുഖ്യമന്ത്രി ക്വാറന്റീനില്‍
- ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ
- കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്