ബെംഗളൂരു:വൈവാഹിക വെബ്സൈറ്റിലൂടെ പരിചയപ്പെട്ടയാൾ വിവാഹ വാഗ്ദാനം നൽകി 36 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പൊലീസിൽ പരാതി നൽകി.ടിസിപാളയ സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. സൈറ്റിൽ റജിസ്റ്റർ ചെയ്തതിനു പിന്നാലെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ച് ഒരാൾ ഫോണിൽ വിളിച്ചു.
തുടർന്ന് സൗഹൃദം സ്ഥാപിച്ച ശേഷം ജോലി സംബന്ധമായി കാലിഫോർണിയയിലേക്കു പോകാനുണ്ടെന്നു ധരിപ്പിച്ചാണ് പണം ആവശ്യപ്പെട്ടത്.
അവിടെ എത്തിയാലുടൻ തിരിച്ചു നൽകാമെന്നും പറഞ്ഞു.തുടർന്നും ചില ആവശ്യങ്ങൾ ഉന്നയിച്ച് പല തവണയായി 36 ലക്ഷം രൂപ തട്ടുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.