ബെംഗളുരു • മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ഐഎഎസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ മഹാലക്ഷമി ലേഔട്ട് സ്വദേശി ടി.ഗോവി ന്ദരാജു (58) അറസ്റ്റിൽ. എക്സൈകേസിൽ oraസ് മന്ത്രി കെ.ഗോപാലയ്യയുടെ പ്രൈവറ്റ് സെക്രട്ടറിയെന്നു പരിചയപ്പെടുത്തിയാണു സർവേ വിഭാഗം കമ്മിഷണർ മുനീഷ് മോഡ്ഗില്ലിനെ കഴിഞ്ഞ 1ന് അർ ധരാത്രിയോടെ ഇയാൾ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്.
ഗോവിന്ദരാജുവിന്റെ മകളുടെ ഭർത്താവായ ആനന്ദ് കമ്മിഷണറുടെ ഓഫിസിലെ ഡ്രൈവറാണ്.ആനന്ദിനെ ബെംഗളൂരുവിൽ നിന്നു കോലാറിലേക്കു സ്ഥലം മാറ്റിയതിനെ ചോദ്യം ചെയ്താണു ഗോവിന്ദരാജു കമ്മിഷണറെ വിളിച്ചത്.
ഡിപാർട്മെന്റ്തല തീരുമാനങ്ങൾ ചർച്ചചെയ്യാൻ താൽപര്യമില്ലെന്ന് മുനീഷ് അറിയിച്ചതോടെ, ഇദ്ദേഹത്തെ മറ്റു വകുപ്പിലേക്കു സ്ഥലം മാറ്റുമെന്നായി ഭീഷണി. തൊട്ടടുത്ത ദിവസം മന്ത്രി ഗോപാലയ്യയുടെ ഓഫിസുമായി ബന്ധപ്പെട്ട മുനീഷ് ഇത്തരത്തിലൊരാൾ അവിടെ ജോലി ചെയ്യുന്നില്ലെന്നു കണ്ടെത്തി. തുടർന്ന് സംപിഗെഹള്ളി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.