Home Featured ബെംഗളൂരു: കനത്ത മഴയിൽ അഗുംബെ ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗത സ്തംഭിച്ചു

ബെംഗളൂരു: കനത്ത മഴയിൽ അഗുംബെ ചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗത സ്തംഭിച്ചു

ബെംഗളൂരു: കനത്ത മഴയിൽ അഗുംബെ ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ശിവമൊഗയെയും ഉഡുപ്പിയെയും ബന്ധിപ്പിക്കുന്ന ദേശീയ ഹൈവേ 169 ൽ ഗതാഗതം സ്തംഭിച്ചു.സോമേശ്വരയിലാണ് മണ്ണിടിഞ്ഞത്. ഇതേത്തുടർന്ന് ശിവമൊഗ്ഗ ഹെബിക്കുമിടയിൽ വാഹനങ്ങൾ കുടുങ്ങിയിരുന്നു. ഒരാഴ്ചയായി പ്രദേശത്ത് കനത്ത മഴയാണ് പെയ്തിറങ്ങുന്നത്.

ഇതിനിടെ ദക്ഷിണകനഡയിലെ സുള്ള്യയിലും കുടകിലും വീണ്ടും ഭൂചലനമുണ്ടായി.സുള്ള്യ ആറാത്തോട് പ്രഭവകേന്ദ്രമായി ഇന്നലെ രാവിലെ 6.23നായിരുന്നു ചലനം. ഭൂമാപിനിയിൽ 1.8 രേഖപ്പെടുത്തി. ചെമ്പ്, സംപാജെ, തൊടിക്കാന കല്ലപ്പള്ളി പ്രദേശങ്ങളിലാണ് ഇതേറെയും അനുഭവപ്പെട്ടത്. കടുത്ത മണ്ണിടിച്ചിലുള്ള ഈ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒട്ടേറെ തവണ ഭൂചലന മുണ്ടായത് ജനത്തെ പരിഭ്രാന്തരാക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group