Home Featured ബെംഗളൂരു:സംസ്ഥാനത്ത് തുടർച്ചയായി ഭൂകമ്പങ്ങൾ;വിദഗ്ധസംഘം എത്തി പരിശോധന നടത്തും

ബെംഗളൂരു:സംസ്ഥാനത്ത് തുടർച്ചയായി ഭൂകമ്പങ്ങൾ;വിദഗ്ധസംഘം എത്തി പരിശോധന നടത്തും

ബെംഗളൂരു:സംസ്ഥാനത്തു ഭൂകമ്പങ്ങൾ പതിവായ സാഹചര്യത്തിൽ ഹൈദരാബാദിൽനിന്നുള്ള വിദഗ്ധസംഘം എത്തി പരിശോധന നടത്തും.നാഷനൽ ജിയോഫിസിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ (എൻ ജിആർഐ) ഉദ്യോഗസ്ഥർ അടുത്ത ദിവസങ്ങളിൽ കുടക്, ദക്ഷിണ കന്നഡ ജില്ലകളിൽ എത്തും.

സംഘത്തിനു വേണ്ട സഹായങ്ങൾ നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകിയതായി റവന്യു മന്ത്രി ആർ.അശോക പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിലായി റികടർ സ്കെയിലിൽ 3.0 തീവ്രത വരെ രേഖപ്പെടുത്തിയ 6 ഭൂകമ്പങ്ങളാണു പ്രദേശത്ത് ഉണ്ടായത്.

You may also like

error: Content is protected !!
Join Our WhatsApp Group