Home Featured വിവാദങ്ങള്‍ക്കിടയിലും കര്‍ണാടകയിലെ 12-ാം ക്ലാസ് പരീക്ഷയില്‍ രണ്ടാം റാങ്കുമായി ഇല്‍ഹാം

വിവാദങ്ങള്‍ക്കിടയിലും കര്‍ണാടകയിലെ 12-ാം ക്ലാസ് പരീക്ഷയില്‍ രണ്ടാം റാങ്കുമായി ഇല്‍ഹാം

ബെംഗളൂരു: കര്‍ണാടകയിലെ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കി ഇല്‍ഹാം. പരീക്ഷയില്‍ രണ്ടാം റാങ്കാണ് ഇല്‍ഹാം നേടിയെടുത്തത്.വിവാദങ്ങള്‍ക്കിടയിലും ഹിജാബ് ധരിച്ച്‌ ക്ലാസിലെത്തി മികച്ചവിജയം കരസ്ഥമാക്കിയ ഇല്‍ഹാമിനെ നിരവധി പേരാണ് അഭിനന്ദിച്ചത്. മംഗലാപുരം സെന്റ് അലോഷ്യസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഇല്‍ഹാം സയന്‍സ് സ്ട്രീമില്‍ 600-ല്‍ 597 മാര്‍ക്ക് നേടി.

ബോര്‍ഡ് പരീക്ഷയില്‍ മികച്ച വിജയം ലഭിച്ചതോടെ ക്ലിനിക്കല്‍ സൈക്കോളജിയില്‍ തുടര്‍ പഠനം നടത്താനാണ് ആഗ്രഹമെന്ന് ഇല്‍ഹാം വ്യക്തമാക്കി. പിതാവ് മുഹമ്മദ് റഫീഖ് മുമ്ബ് ഗള്‍ഫില്‍ ഐടി ജീവനക്കാരനായി ജോലി ചെയ്തു, ഇപ്പോള്‍ വിരമിച്ചു. അമ്മ മൊയ്സത്തുല്‍ കുബ്ര വീട്ടമ്മയാണ്.

അധ്യാപകരില്‍ നിന്ന് തനിക്ക് മികച്ച പിന്തുണ ലഭിച്ചുവെന്നും പ്രീ-ബോര്‍ഡ് പരീക്ഷയില്‍ മികച്ച നേടാനായെന്നം ഇല്‍ഹാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 598 മാര്‍ക്ക് നേടിയ സിമ്രാന്‍ റാവുവിനാണ് പരീക്ഷയില്‍ ഒന്നാം റാങ്ക്. ശനിയാഴ്ചയാണ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചത്.

മുസ്ലിം പെണ്‍കുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം 16ാം വയസില്‍ വിവാഹം കഴിക്കാമെന്ന് ഹൈക്കോടതി

മുസ്ലിം പെണ്‍കുട്ടികള്‍ക്ക് (Muslim Girls) പതിനാറാം വയസ്സില്‍ വിവാഹം കഴിക്കാമെന്ന മുസ്ലിം വ്യക്തിനിയമത്തിലെ നിര്‍ദേശം ശരിവെച്ച്‌ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി (Punjab and Haryana High Court). മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പതിനാറാം വയസ്സില്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് സിംഗിള്‍ ബെഞ്ച് വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായ പത്താന്‍കോട്ടില്‍നിന്നുള്ള മുസ്ലിം ദമ്ബതികളുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ജസ്ജീത് സിങ് ബേദിയുടെ വിധി. സംരക്ഷണം തേടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. മുസ്ലിം വ്യക്തിനിയമം അടിസ്ഥാനമാക്കിയാണ് മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹ പ്രായം നിശ്ചയിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

”തങ്ങളുടെ കുടുംബാംഗങ്ങളുടെ താല്‍പര്യത്തിനെതിരായാണ് വിവാഹം കഴിച്ചത് എന്നതുകൊണ്ടുമാത്രം ഭരണഘടന അനുശാസിക്കുന്ന അടിസ്ഥാനാവകാശങ്ങള്‍ അവര്‍ക്ക് നല്‍കാതിരിക്കാനാവില്ല. ഹര്‍ജിക്കാരുടെ ആശങ്കകള്‍ പരിഗണിക്കപ്പെടേണ്ടതാണെന്നതിനോട് കണ്ണടക്കാനുമാവില്ല”- വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയ കോടതി, ദമ്ബതികള്‍ക്ക് സംരക്ഷണം നല്‍കാനും അടിയന്തര നിയമനടപടികള്‍ സ്വീകരിക്കാനും പൊലീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

‘സര്‍ ദിന്‍ഷാ ഫര്‍ദുഞ്ഞി മുല്ലയുടെ ‘പ്രിന്‍സിപ്പള്‍സ് ഓഫ് മുഹമ്മദന്‍ ലോ’ എന്ന പുസ്തകത്തിലെ 195-ാം ആര്‍ട്ടിക്കിളില്‍ പറയുന്നതു പ്രകാരം 16 വയസ്സ് കഴിഞ്ഞ പെണ്‍കുട്ടി തന്റെ താല്‍പര്യമനുസരിച്ചുള്ള ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ പ്രാപ്തയാണ്. ആണ്‍കുട്ടിക്ക് 21 വയസ്സ് കഴിഞ്ഞിട്ടുണ്ട്. മുസ്‍ലിം വ്യക്തിനിയമപ്രകാരം ഇരുവര്‍ക്കും വിവാഹം കഴിക്കാനുള്ള പ്രായം എത്തിയിട്ടുണ്ട്.” – കോടതി ചൂണ്ടിക്കാട്ടി.

21കാരനായ യുവാവും 16കാരിയായ പെണ്‍കുട്ടിയും 2022 ജനുവരി എട്ടിനാണ് ഇസ്ലാമിക ആചാര പ്രകാരം വിവാഹിതരായത്. ഇരുവരുടെയും കുടുംബങ്ങള്‍ വിവാഹത്തിന് എതിരായിരുന്നു. നിയമപരമല്ലാത്ത വിവാഹമാണെന്ന് കുറ്റപ്പെടുത്തി ഇരുകുടുംബങ്ങളും ഭീഷണിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്ബതികള്‍ കോടതിയുടെ സംരക്ഷണം തേടിയത്. മുസ്ലീം നിയമത്തില്‍ പ്രായപൂര്‍ത്തിയാകുന്നതും ഋതുമതിയാകുന്നതും ഒന്നാണെന്നും 15 വയസ്സില്‍ ഒരാള്‍ പ്രായപൂര്‍ത്തിയുള്ളയാളായി മാറുന്നുവെന്ന് കണക്കാക്കപ്പെടുന്നുവെന്നും ഹര്‍ജിക്കാരായ ദമ്ബതികള്‍ വാദിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group