ബെംഗളൂരു:കേരളത്തിലേക്കുള്ളതുൾപ്പെടെ 30 ദീർഘദൂര ട്രെയിനുകൾ കൂടി ബയ്യപ്പനഹള്ളിയിലേക്ക് മാറ്റിയേക്കും.അസം, ബംഗാൾ, ത്രിപുര, ഒഡീഷ, ബിഹാർ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളാണ് മാറ്റുന്നത്. കെഎസ്ആർ, യശ്വപുര ബാനസവാടി, കന്റോൺമെന്റ് സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളാണ് സ്ഥലപരിമിതിയുടെ പേരിൽ ബയ്യപ്പനഹള്ളിയിലേക്ക് നീട്ടുന്നത്.
റോഡുകൾക്ക് വീതിയില്ലഈ കുരുക്കിൽ എങ്ങനെ സ്റ്റേഷനിലെത്തും
ബെംഗളൂരു :ബയ്യപ്പനഹള്ളി ടെർമിനലിലേക്കുള്ള റോഡുകൾ വീതികൂട്ടിയില്ലെങ്കിൽ കൂടുതൽ ട്രെയിൻ സർവീസുകൾ വരുന്നതോടെ കെആർ പുരം മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും.ബാനസവാടി മേഖലയിൽ നിന്ന് വരുന്ന വാഹനങ്ങൾ മാരുതിസേവ നഗറിലെ മേൽപാലത്തിൽ നിന്ന് ടെർമിനലിലേക്ക് വരുന്ന ഭാഗത്തെ വീതികുറവാണ് കുരുക്ക് രൂക്ഷമാക്കുന്നത്.
ഇന്ദിരാനഗർ, സ്വാമി വിവേകാനന്ദ റോഡ് എന്നിവിടങ്ങൾളിൽനിന്ന് ഓൾഡ് മദ്രാസ് റോഡിലൂടെ വരുന്ന വാഹനങ്ങൾ ജീവനഹള്ളി മേൽപാലം വഴിയാണ് ടെർമിനലിലെത്തുന്നത്. ഓൾഡ് മദ്രാസ് റോഡിലേക്ക്പ്രവേശിക്കുന്ന ഭാഗത്തും കുരുക്ക്ര രൂക്ഷമാണ്.