ബെംഗളൂരു: കർമലാരാം റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപാല നിർമാണത്തിനുള്ള കുരുക്കഴിയുന്നു. ടെൻഡർ നടപടികൾ ഈ മാസം ആരംഭിക്കും.
ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടുന്ന ബാനസവാടി ഹൊസൂർ പാതയിലെ കർമലാരാം മേൽപാലം നിർമാണത്തിനു 2020ൽ റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചിരുന്നെങ്കിലും അപ്രോച്ച് റോഡിന്റെ സ്ഥലമേ റ്റെടുപ്പ് നടപടികൾ വൈകിയ തോടെ പാലം നിർമാണം 2 വർഷ മായിട്ടും ആരംഭിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം നഗരത്തിലെ റെയിൽവേ വികസന പ്രവൃത്തി കൾ സംബന്ധിച്ച് പി.സി.മോഹൻ എംപിയും ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ സഞ്ജീവ് കിഷോറും നടത്തിയ ചർച്ചയിലാണ് നടപടികൾക്ക് വേഗം വച്ചത്. 2465 ചതുരശ്ര അടി ഭൂമിയാണ് ഏറ്റെടുക്കേണ്ടത് .
പാലം നിർമാണത്തിന് 48.16 കോടിരൂപയാണ് സർക്കാർ വകയിരുത്തിയത്.ഇതിൽ 11.26 കോടി രൂപ റെയിൽവേ നൽകും. ബാക്കി തുക സംസ്ഥാന സർക്കാർ നൽ കണം കർമലാരാം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഔട്ടർ റിങ് റോഡിലേക്ക് പ്രവേശിക്കാനുള്ള റോഡിലെ റെയിൽവേ ഗേറ്റിന് ഇരുവശവും വാഹനങ്ങളുടെ നീ ണ്ടനിര പതിവാണ്.ഇടുങ്ങിയ ഗേറ്റിലൂടെ ഒരേസമയം വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതാണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണം.
പാണത്തൂർ അടിപ്പാത നിർമാണം പുനരാരംഭിക്കും
ബെലന്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പാണത്തൂർ അടിപ്പാതയുടെ നിർമാണത്തിനുള്ള തടസ്സങ്ങൾ നീങ്ങുന്നു. 2018ൽ നിർമാണത്തിന് തുടക്കമിട്ടെങ്കിലും റെയിൽവേയുടെ അനുമതി ലഭിക്കാതിരുന്നതോടെ പ്രവൃത്തികൾ നിലച്ചു. പാണത്തുരിനെയും ബെലന്തൂരിനെയും ബന്ധിപ്പിക്കുന്ന 300 മീറ്റർ അടിപാത 10.4 കോടിരൂപ വിനിയോഗിച്ച് ബിബിഎംപിയാണ് നിർമിക്കുന്നത്. കരാറുകാരന്റെ നിർമാണ സാമഗ്രികൾ ഉൾപ്പെടെ റെയിൽവേ പിടിച്ചെടുത്തിരുന്നു. റെയിൽവേയുടെ അനുമതി ലഭി ച്ചതോടെ ഭൂഗർഭ വൈദ്യുതി കേബിളുകൾ മാറ്റിസ്ഥാപിക്കാൻ ബെസ്കോമിന് നിർദേശം നൽകിയതായി സ്ഥലം സന്ദർശിച്ച പി സി മോഹൻ എംപി പറഞ്ഞു.