Home കേരളം മറ്റു സംസ്ഥാനങ്ങളിൽ നിന്നും കണ്ണൂരിലേക്കു യാത്ര പാസ് : കലക്ടർ നയം വ്യക്തമാക്കുന്നു

മറ്റു സംസ്ഥാനങ്ങളിൽ നിന്നും കണ്ണൂരിലേക്കു യാത്ര പാസ് : കലക്ടർ നയം വ്യക്തമാക്കുന്നു

by admin
/criticism-of-reluctance-to-grant-pass-to-kannur

മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികൾക്കു കണ്ണൂരിലേക്കു പാസ് അനുവദിക്കാൻ മടികാണിക്കുന്നെന്ന വിമർശനം ജില്ലാ ഭരണകൂടത്തിനെതിരെ വിവിധ കോണുകളിൽ നിന്നുയരുമ്പോൾ, കലക്ടർ ടി.വി.സുഭാഷ് നയം വ്യക്തമാക്കുന്നു.

? തീർപ്പാക്കാത്ത പാസ് അപേക്ഷകൾ കൂടുതലുള്ളതു കണ്ണൂർ ജില്ലയിലാണ്. 70 ശതമാനത്തിൽ താഴെയേ പാസ് അനുവദിച്ചിട്ടുള്ളൂ എന്നും ആരോപണമുണ്ട്.

ശതമാനക്കണക്കല്ല, എണ്ണം നോക്കൂ. മറ്റു പല് ജില്ലകളെക്കാൾ, അപേക്ഷകളുടെ എണ്ണം കണ്ണൂരിൽ കൂടുതലാണ്. അതുകൊണ്ട് ജില്ലയിലേക്ക് ഒരു ദിവസം എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. ക്വാറന്റീൻ മാനേജ്മെന്റ് ഫലപ്രദമായി നടക്കണം. അത് അവരുടെയും മറ്റുള്ളവരുടെയും ജീവനെ കരുതിയാണ്. മലപ്പുറവും പാലക്കാടും കഴിഞ്ഞാൽ ഏറ്റവുമധികം പേർ ഹോം ക്വാറന്റീനിൽ കഴിയുന്ന ജില്ല കണ്ണൂരാണ്.

? പാസ് അനുവദിക്കുന്നതിൽ എന്താണു മാനദണ്ഡം

ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ റെഡ് സോണുകളിൽ നിന്നുള്ളവർക്കാണു ജില്ലയിൽ ഈ ഘട്ടത്തിൽ കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്.അതുകൊണ്ട് ഇവർക്കു നിയന്ത്രണമുണ്ടാകും.
അതേസമയം, ഇവിടുത്തെ സ്ത്രീകൾ, കുട്ടികൾ, മറ്റു രോഗമുള്ളവർ എന്നിവർക്കു തിരിച്ചുവരാൻ അനുമതി നൽകുന്നുണ്ട്.

അപേക്ഷിച്ച ശേഷം കലക്ടറേറ്റിലെ ഹെൽപ് ലൈനിൽ ബന്ധപ്പെട്ട് അപേക്ഷകർ ബുദ്ധിമുട്ടുകൾ അറിയിക്കുന്നുണ്ട്. ഈ വിവരങ്ങൾ എല്ലാദിവസവും അവലോകനം ചെയ്യും. ഒരുതരത്തിലും അവിടെ…
കഴിഞ്ഞുകൂടാനാകാത്ത സാഹചര്യമാണെന്നു ബോധ്യപ്പെടുന്നവർക്കു പാസ് നൽകും.മറ്റുള്ളവരോട് അൽപം കൂടി കാത്തിരിക്കാൻ അഭ്യർഥിക്കും.

? പാസിനു നിയന്ത്രണം ഏർപ്പെടുത്തിയാൽ ക്വാറന്റീൻ മാനേജ്മെന്റ് ഫലപ്രദമാകുമോ?

ആദ്യഘട്ടത്തിൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആളുകളുടെ ഒഴുക്കായിരുന്നു. 16,000ത്തിലധികം പേരാണു വന്നത്. ഇവരിൽ നല്ലൊരു പങ്കും ഇപ്പോഴും ക്വാറന്റീനിലാണ്. അവരുടെ നിരീക്ഷണ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് അടുത്ത ബാച്ച് ആളുകൾ വരുമ്പോൾ
ക്വാറന്റീൻ മാനേജ്മെന്റ് ഫലപ്രദമാകും. ദിവസം 500 പേർ വരെ എത്തിയാൽ പഴുതടച്ചു ക്വാറന്റീൻ നടപ്പാക്കാം.

ആവശ്യത്തിനു ക്വാറന്റീൻ കേന്ദ്രങ്ങളുണ്ട്.പക്ഷേ, ഒരുപാടു ചുമതലകളുള്ളതിനാൽ പൊലീസിനും ആരോഗ്യപ്രവർത്തകർക്കുമെല്ലാം പരിമിതികളുണ്ട്. കൂടുതൽ പേർ വരുമ്പോൾ അവിടെയും ഇവിടെയും പഴുതുകളുണ്ടാകും.ക്വാറന്റീൻ ലംഘനം നടക്കും.

bangalore malayali news portal join whatsapp group

? പാസ് അനുവദിക്കുന്ന നയത്തിൽ മാറ്റം വരുമെന്നു പ്രതീക്ഷിക്കാമോ

ഇന്നലെ രാവിലെ 10 വരെയുള്ള കണക്കനുസരിച്ച് 6039 അപേക്ഷകൾ മാത്രമാണു “പെൻഡിങ്’ ഉള്ളത്. അപേക്ഷകൾ വന്നുകൊണ്ടിരിക്കുന്നുണ്ട്. മുൻഗണനാക്രമം അനുസരിച്ചുതന്നെ മുന്നോട്ടുപോകും.

ക്വാറന്റീൻ ലംഘനം പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ലോക്സഡൗൺ നിയന്ത്രണങ്ങൾ കുറഞ്ഞതിനാൽ പല കാര്യങ്ങൾ പറഞ്ഞു പുറത്തിറങ്ങുന്നു.

? ഉറവിടം വ്യക്തമാകാത്ത കോവിഡ് പൊസിറ്റീവ് കേസുകൾ ജില്ലയിൽ കൂടുകയാണല്ലോ

ധർമടത്തെ ഒരു കുടുംബത്തിലുണ്ടായ രോഗബാധയുടെ ഉറവിടവും, രണ്ടു റിമാൻഡ് തടവുകാർക്കുണ്ടായ രോഗത്തിന്റെ ഉറവിടവുമാണു കണ്ടെത്താനുള്ളത്. കൃത്യമായ അന്വേഷണം നടക്കുന്നുണ്ട്.

ലോക്കഡൗൺ 5.0,അന്തർ സംസ്ഥാന യാത്രകൾക്ക് അനുമതി:മറ്റു ഇളവുകൾ എന്തൊക്കെയാണെന്ന് നോക്കാം !

Latest Update

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group