Home Featured കർണാടകയിൽ ദളിത് മുഖ്യമന്ത്രിയെ സ്വപ്നം കാണുന്നവർക്ക് ഭ്രാന്ത് – കേന്ദ്ര മന്ത്രി

കർണാടകയിൽ ദളിത് മുഖ്യമന്ത്രിയെ സ്വപ്നം കാണുന്നവർക്ക് ഭ്രാന്ത് – കേന്ദ്ര മന്ത്രി

ബെംഗളൂരു : കർണാടകയിൽ എപ്പോഴെങ്കിലും ഒരു ‘ദലിത് മുഖ്യമന്ത്രി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി എ നാരായണസ്വാമി. സംസ്ഥാനത്ത് ദളിത് നേതാക്കളോട് പെരുമാറിയ രീതിയെ വിമർശിച്ച അദ്ദേഹം, സംസ്ഥാനത്ത് ഒരു ദളിത് മുഖ്യമന്ത്രിയെ സ്വപ്നം കാണുന്നവർക്ക് ഭ്രാന്താണെന്ന് പറഞ്ഞു.

ദളിത് വിഭാഗത്തിൽപ്പെട്ട ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യത്തിൽ രാഷ്ട്രീയ പാർട്ടികളൊന്നും ഗൗരവം കാണിക്കുന്നില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ” ദളിത് മുഖ്യമന്ത്രിയെ കുറിച്ച് ചർച്ച ചെയ്യുന്നത് രാഷ്ട്രീയ കാരണങ്ങളാലാണ്. കർണാടകയിൽ ഒരിക്കലും ഒരു ദളിത് മുഖ്യമന്ത്രി ഉണ്ടാകില്ല, അദ്ദേഹം പറഞ്ഞു.

എസി, എസ്ടി കുടുംബങ്ങൾക്കു പ്രതിമാസം 75 യൂണിറ്റ് വൈദ്യുതി സൗജന്യം ബസവരാജ് ബൊമ്മെ

ബെംഗളൂരു: ഗ്രാമീണ മേഖലകളിലെ എസി, എസ്ടി കുടുംബങ്ങൾക്കു പ്രതിമാസം 75 യൂണിറ്റ് വൈദ്യുതി സൗജന്യമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് മേയ് മുതൽ ആനുകൂല്യം ലഭ്യമാകും.

2017ലെ ഭാഗ്യ ജ്യോതി കൂടീര പദ്ധതി പ്രകാരം 40 യൂണിറ്റ് വൈദ്യുതിയാണു സൗജന്യമായി നൽകുന്നത്.39.26 ലക്ഷം പേരാണു പദ്ധതിയുടെ കീഴിലുള്ള lത്. പ്രതിവർഷം 979 കോടി രൂപയാണു സർക്കാർ പദ്ധതിക്കായി ചെലവഴിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group