ബെംഗളൂരു : പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ് നോട്ടീസുകള്‍ മാത്രമല്ല പരിസ്ഥിതി സംരക്ഷണ നിയമം-1986 സെക്ഷന്‍ 15 പ്രകാരം കേസെടുക്കുമെന്ന് ബെംഗളൂരു പൊലീസ് .
കഴിഞ്ഞ വര്‍ഷം നിയമം ലംഘിച്ചതിന് 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. കേസ് എടുത്തവയില്‍ ബാറുകള്‍, പബ്ബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്ക്കൊപ്പം മസ്ജിദുകളും ക്ഷേത്രങ്ങളും പോലുള്ള ആരാധനാലയങ്ങളും ഉള്‍പ്പെടുന്നു. ഇത് കൂടുതല്‍ ശക്തമാക്കാനാണ് പൊലീസ് നീക്കം .
പൊതുസ്ഥലങ്ങളില്‍ നിയമം ലംഘിച്ചു ആര് ഉച്ചഭാഷിണി ഉപയോഗിച്ചാലും അവര്‍ക്കെതിരെ കേസ് എടുക്കുന്നതില്‍ വിട്ടുവീഴ്ച പ്രതീക്ഷിക്കരുതന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാല്‍, നിയമലംഘകര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. നേരത്തെ രജിസ്റ്റര്‍ ചെയ്ത 57 കേസുകളില്‍, 34 എണ്ണം പൊലീസ് സ്പെഷ്യല്‍ ഡ്രൈവുകളില്‍ കണ്ടെത്തി സ്വമേധയാ കേസെടുക്കുകയായിരുന്നു. 23 എണ്ണം പൊതുജനങ്ങള്‍ നല്കിയ പരാതികളുടെ അടിസ്ഥാനത്തിലുമാണ്.