ബെംഗളൂരു: കന്നഡ ഗായകനും മലയാളിയുമായ അജയ് വാരിയർക്കു തുറന്നു കിടന്ന ഓടയിൽ വീണു പരുക്ക്. ഇടതുകാലിനാണു. പരുക്കേറ്റത്.ദിവസങ്ങൾ കഴിഞ്ഞിട്ടും ഓടയുടെ സ്ലാബ് തുറന്നുകിടക്കുന്ന തിന്റെ ചിത്രം സഹിതം അജയ് വാരിയർ സമൂഹമാധ്യത്തിൽ പോസ്റ്റ് ഇട്ടതോടെ കഴിഞ്ഞദിവസം ബിബിഎപി അധികൃതരെത്തി താൽക്കാലികമായി അടച്ചു.ദോഡ്ടകല്ലസന്ത്ര മെട്രോ സ്റ്റേഷന് സമീപത്തായിരുന്നു അപകടം.
മേയ് 1ന് രാത്രി മെട്രോ സ്റ്റേഷനിലേക്ക് വരുന്നതിനിടെയാണ് മഴവെള്ളം നിറഞ്ഞു കിടന്നിരുന്ന കുഴിയിൽ അജയ് വീണത്.പ്രഥമശുശ്രൂഷയ്ക്കു ശേഷം നാട്ടിലേക്ക് മടങ്ങിയെങ്കിലും പരുക്ക് ഗുരുതരമായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ തിരിച്ചെത്തിയപ്പോഴും കുഴി വെള്ളം നിറഞ്ഞ് കിടക്കുന്നത് കണ്ടതോടെയാണ് ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.ബിഎംആർസയുടെ കീഴിലുള്ള സർവീസ് റോഡാണിതെന്നാണു ബിബിഎംപിയുടെ നിലപാട്.
ഇവിടുത്ത പ്രവൃത്തികൾ ഇനിയും അവശേഷിക്കുന്ന സാഹചര്യത്തിലാണ് ത്തിലാണ് കുഴി താൽക്കാലികമായി അടച്ചത്.