ലോക്ക് ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന ഒരു മേഖലയാണ് സിനിമ. കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സിനിമ ഷൂട്ടിങ്ങുകള്‍ നിര്‍ത്തി വയ്ക്കുകയും താരങ്ങള്‍ ലോക്കേഷനുകളില്‍ നിന്ന് വീടുകളിലേയ്ക്ക് പോകുകയും ചെയ്തു. അപ്രതീക്ഷിതമായി ലഭിച്ച അവധി ദിനങ്ങള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷമാക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ തങ്ങളുടെ ലോക്ക് ഡൗണ്‍ വിനോദങ്ങളും വിശേഷങ്ങളും കൃത്യമായി ആരാധകരോട് പങ്കുവെയ്ക്കുമായിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ദുല്‍ഖര്‍ സല്‍മാന്റെ രസകരമായ ലോക്ക് ഡൗണ്‍ വീഡിയോയാണ്. പബ്ജി കളിക്കുന്നതിന്റെ വീഡിയോയാണ് താരം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ ദുല്‍ഖറിനെ ഒരു പബ്ജി ആരാധകനാക്കിയിരിക്കുകയാണ് . വീട്ടില്‍ ഇരിക്കാനുള്ള ഏറ്റവും നല്ല വഴി എന്നാണ് ദുല്‍ഖര്‍ പറയുന്നത്. കൂട്ടിന് ശ്രീനാഥ് ഭാസിയുമുണ്ട്. പബ്ജി വളരെ സൂപ്പറാണെന്നും സുഹൃത്തുക്കളെല്ലാവരും ഒരു റൂമിലാണെന്ന് തോന്നുമെന്നും ദുല്‍ഖര്‍ പറയുന്നു. കൂടാതെ ആരാധകരോട് ടിപ്സും താരം ചോദിക്കുന്നുണ്ട്. ദുല്‍ഖറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. താരത്തിന് നിര്‍ദ്ദേശവുമായി നിരവധി ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ദുല്‍ഖര്‍. ലോക്ക് ഡൗണ്‍ ആയതോട് കൂടി കൂടുതല്‍ സജീവമായിരിക്കുകയാണ്. വീട്ടിനുള്ളിലെ മനോഹര നിമിഷങ്ങള്‍ ദുല്‍ഖര്‍ പങ്കുവെയ്ക്കാറുണ്ട്. ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ കുറിപ്പിന്റെ പുതിയ പോസ്റ്റര്‍ എത്തിയത്. കോട്ടും കൂളിംഗ് ഗ്ലാസ്സുമായി സ്റ്റൈലിഷ് ഗെറ്റപ്പിലാണ് പോസ്റ്ററില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം പെരുന്നാള്‍ റിലീസായിട്ടായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ചിരിക്കുകയാണ് റിലീസ്. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകന് ശ്രീനാഥ് രാജേന്ദ്രനാണ് കുറിപ്പ് ഒരുക്കുന്നത്. ദുല്‍ഖര്‍-ശ്രീനാഥ് കൂട്ട്ക്കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. 35 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ദുല്‍ഖറിന്റെ കരിയറിലെ ഉയര്‍ന്ന ബജറ്റ് ആണിത്.ദുല്‍ഖറിന്റെ നിര്മ്മാണക്കമ്ബനിയായ വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടെയ്ന്മെന്റ്സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ജിതിന് കെ ജോസിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് . പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ദുല്‍ഖര്‍ സല്മാന് ചിത്രമാണിത്.
- ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉടന്‍ കേരളത്തിലേക്ക്? സംഘടനകളുടെ ഇടപെടല്‍ തുണച്ചു
- ഞായറാഴ്ച കർഫ്യു പിൻവലിച്ചു : വൈകുന്നേരം 7 വരെ പ്രവർത്തിക്കാം , മിഡ് ഡേ മീഡിയ റിലീസ് നിർത്തലാക്കി
- മെട്രോ യാത്രയ്ക്കും ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കുന്നു
- കോവിഡ് പരിശോധനയ്ക് പണം നൽകണം : സർക്കാർ ഉത്തരവ്
- രാജ്യത്ത് ലോക്ക്ഡൗണ്‍ ഇനി നീട്ടരുത്; നിയന്ത്രണങ്ങള്‍ ഹോട്ട്സ്പോട്ടുകളില്‍ മതി:ശുപാര്‍ശ
- സൂക്ഷിക്കുക.!! വാട്സാപ്പില്‍ പുതിയ തട്ടിപ്പുമായി ഹാക്കര്‍മാര്‍
- ബംഗളുരുവിൽ ജൂൺ 1 നു സ്കൂളുകൾ തുറക്കില്ല
- സ്വിഗ്ഗി ക്ലൗഡ് കിച്ചൺ : ശുചിത്വമില്ലാത്തതിനാൽ അൻപതിനായിരം പിഴ ചുമത്തി ബിബിഎംപി
- ഡിസംബറോടെ അമ്പത് ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോവൈറോളജി തലവന്‍
- അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കു കർണാടകയിലേക്ക് പ്രവേശനമില്ല
- കൊറോണ കാരണം ജോലി നഷ്ടമായത് 12 കോടി ഇന്ത്യക്കാർക്ക്..!
- എം പി വീരേന്ദ്രകുമാർ അന്തരിച്ചു
- മടങ്ങിയെത്തിയ നൂറുകണക്കിന് പേരെ കാണ്മാനില്ല:അതിർത്തിയിൽ പരിശോധന ശക്തമാക്കാനൊരുങ്ങി കർണാടക
- കര്‍ണാടകയില്‍ ഞായറാഴ്ച മുതൽ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി
- ബി.ടി.എം.ലേഔട്ട് , കെ.ആർ.മാർക്കറ്റ് അടക്കം 23 പുതിയ കണ്ടൈൻമെൻറ് സോണുകൾ.
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്
- പ്രവാസികളുടെ ക്വാറന്റൈന് ചെലവ്; പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്ന് മുഖ്യമന്ത്രി
- ബനശങ്കരി ഉൾപ്പെടെ ബംഗളുരുവിൽ ചിലയിടങ്ങളിൽ ഒരാഴ്ച വൈദ്യുതി മുടങ്ങും
- ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ : യാത്രക്കാർക്ക് സേവാ സിന്ധു പാസ് നിർബന്ധം
- വിമാന യാത്രക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമില്ല : വ്യോമയാന മന്ത്രി
- കേരളത്തിൽ നിന്ന് വരുന്നവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ ഹോം കൊറന്റൈൻ