Home അന്താരാഷ്ട്രം ആറ് വയസ്സിനു താഴെയുള്ള കുട്ടികളെ ഓൺലൈൻ ക്ലാസ്സുകൾക്ക് വിധേയമാക്കരുത് : നിംഹാൻസ് ഡയറക്ടർ

ആറ് വയസ്സിനു താഴെയുള്ള കുട്ടികളെ ഓൺലൈൻ ക്ലാസ്സുകൾക്ക് വിധേയമാക്കരുത് : നിംഹാൻസ് ഡയറക്ടർ

by admin

ബെംഗളൂരു : ആറ് വയസ്സിന് താഴെയുള്ള കുട്ടികളെ ഓൺലൈൻ സ്കൂളിംഗിന് വിധേയമാക്കരുതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസ് (നിംഹാൻസ് ).

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ അടച്ചിട്ടത് അനിശ്ചിതമായി തുടരുന്നതിനാൽ സംസ്ഥാന പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസ്സുകൾ കുട്ടികൾക്ക് നൽകുന്നത് സംബന്ധിച്ച് നിംഹാൻസിനോട് വിദഗ്ദാഭിപ്രായം അഭിപ്രായം ആരാഞ്ഞിരുന്നു.

ആറ് വയസിന് താഴെയുള്ള കുട്ടികൾക്കു പരമാവധി ഒരു മണിക്കൂർ സ്ട്രീം സമയം അനുവദിക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ പ്രായത്തിലുള്ള കുട്ടികളെ നാംസ്കൂളുകളിലേക്ക് അയക്കുന്നത് കേവലം പഠനത്തിനു വേണ്ടി മാത്രമല്ല. സാമൂഹികവും വൈകാരികപരവുമായ കുറേ ഏറെ അറിവുകൾ അവർ ഇക്കാലങ്ങളിൽ നേടുന്നുണ്ട്. ഇത്തരത്തിൽ സ്ക്കൂൾ വിദ്യാഭ്യാസത്തിൽ നിന്നും ലഭിക്കുന്ന അറിവുകളുടെ ആനുകൂല്യങ്ങൾ ഓൺലൈൻ ക്ലാസ്സുകളിൽ ലഭ്യമാകില്ല. നിംഹാൻസ് ഡയറക്ടർ ഡോ. ഗംഗാധരൻ പറഞ്ഞു.

bangalore malayali news portal join whatsapp group

നമ്മുടെ രാജ്യത്തെ സാക്ഷരതാ നിലവാരം മെച്ചപ്പെട്ടതാണ്. മാതാപിതാക്കൾക്ക് ദിവസേന ഒരു മണിക്കൂർ വെച്ച് കുട്ടികളെ പരിശീലിപ്പിക്കാവുന്നതേ ഉള്ളു. ഇതിന് ആവശ്യമെങ്കിൽ രക്ഷിതാക്കൾക്ക് ഓൺലൈൻ വഴിയുള്ള പരിശീലനം നൽകാവുന്നതാണെന്നും ഡോ.ഗംഗാധർ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group