ബെംഗളൂരു :സിനിമ പ്രദർശനത്തിനിടെ ഹാവേരി ഷിഗ്ഗാവിലെ രാജശി തിയറ്ററിൽ വെടിയുതിർത്ത അക്രമിയെ പിടികൂടാനായി പൊലീസ് 2 സംഘങ്ങൾക്ക് രൂപം നൽകി.
ഫൊറൻസിക് വിദഗ്ധരേയും ടീമുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.19ന് രാത്രി നടന്ന വെടിവയ്പിൽ 2 വെടിയുണ്ടകൾ വയറ്റിലേക്ക് തറഞ്ഞു കയറിയ വസന്തകുമാർ ശിവപ്പൂർ (28) അപകടനില തരണം ചെയ്തതായി ഹുബ്ബള്ളി കിംസ് ആശുപത്രി അധികൃതർ പറഞ്ഞു.
മുൻ സീറ്റിൽ കാലെടുത്തു വച്ചതുമായി ബന്ധപ്പെട്ട് വസന്തകുമാറും അക്രമിയും തമ്മിലുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. 22-30 വയസ്സിനിടെ പ്രായമുള്ളയാളാണ് അക്രമിയെന്ന് എസ്പി ഹനുമന്തരായ പറഞ്ഞു. തിയറ്റർ ഉടമ വികം ദേശായിയേയും പൊലീസ് ചോദ്യം ചെയ്തു.