ഓൺലൈൻ മദ്യവിതരണത്തിനുള്ള ബെവ് ക്യൂ ആപിന് ഗൂഗിളിന്റെ അനുമതി. ആപ് ഇന്നോ നാളെയോ പ്രവര്‍ത്തന സജ്ജമാകും. ആപ് ഉപയോഗിച്ച് ഈ ആഴ്ച തന്നെ മദ്യവിതരണം ആരംഭിച്ചേക്കും.
നിരവധി ദിവസത്തെ സാങ്കേതിക തടസ്സത്തിന് ശേഷമാണ് ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചയോടെയാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഗൂഗിളിന്റെ അനുമതി ലഭിച്ചതിനാല്‍ പെട്ടെന്ന് തന്നെ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാകും. അങ്ങനെയെങ്കിൽ രണ്ടു ദിവസത്തിനകം മദ്യശാലകൾ തുറക്കാനായേക്കും.
ഇതോടെ മദ്യ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാം. ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യമേ ലഭിക്കൂ. നാല് ദിവസത്തിനുള്ളില്‍ ഒരു തവണ മാത്രമേ മദ്യം നല്‍കൂ തുടങ്ങിയ നിബന്ധനകളുമുണ്ട്.
ഉപയോഗിക്കുന്ന ആളുടെ പിന്‍കോഡ് അനുസരിച്ചായിരിക്കും ആപ്പിലെ പ്രവര്‍ത്തനങ്ങള്‍. ഇതിലൂടെ ലഭിക്കുന്ന ഇ-ടിക്കറ്റില്‍ ഏത് മദ്യഷാപ്പില്‍ എപ്പോള്‍ വരണമെന്ന് അറിയിക്കും.
അതനുസരിച്ച് ഉപഭോക്താക്കള്‍ എത്തിയാല്‍ മദ്യം വാങ്ങാം. ഇ-ടിക്കറ്റിലെ ക്യൂ ആര് കോഡ് മദ്യശാലകളില്‍ സ്കാന്‍ ചെയ്ത് പരിശോധിച്ച് ഉറപ്പുവരുത്തുയും ചെയ്യും. പൂര്‍ണ്ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും വിപണനം.
- കൊവിഡ് ബാധിതര്‍ ഒന്നര ലക്ഷത്തിലേക്ക്, രാജ്യത്ത് ലോക് ഡൗണ്‍ വീണ്ടും നീട്ടുന്നു?
- ഡല്‍ഹി തുഗ്ലക്കാബാദിലെ ചേരിയില്‍ തീപിടുത്തം; 1200 ഓളം വീടുകള്‍ കത്തിനശിച്ചു
- പി ജി താമസ സൗകര്യങ്ങൾക്ക് പ്രവർത്തനാനുമതി:മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം
- ബാംഗ്ലൂരിൽ എത്തുന്ന മലയാളികൾക്ക് സർക്കാർ ക്വാറൻറൈൻ വേണ്ട , വീടുകളിലേക്ക് മടങ്ങാം
- സംസ്ഥാനത്തു ഇന്ന് 93 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് രണ്ടു മരണം
- ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ : യാത്രക്കാർക്ക് സേവാ സിന്ധു പാസ് നിർബന്ധം
- വിമാന യാത്രക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമില്ല : വ്യോമയാന മന്ത്രി
- കേരളത്തിൽ നിന്ന് വരുന്നവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ ഹോം കൊറന്റൈൻ
- നാഗവരയിൽ കിടപ്പിലായിരുന്നയാൾക്കു കോവിഡ് : അമ്പരപ്പിൽ അധികൃതർ
- കെ ആർ മാർക്കറ്റ് തുറക്കുന്നു :സാമൂഹിക അകലം പാലിക്കുക വെല്ലുവിളിയായിരിക്കും
- ആമസോൺ ഫുഡ് ഡെലിവറി ബെംഗളൂരുവിൽ തുടങ്ങി : വെല്ലുവിളി ഏറ്റെടുക്കാൻ സോമറ്റോയും സ്വിഗ്ഗിയും
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/