Home Featured സൂംകാർ ഡാറ്റ ഹാക്ക് ചെയ്തു; 3.5 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്

സൂംകാർ ഡാറ്റ ഹാക്ക് ചെയ്തു; 3.5 ദശലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്

by admin
zoom car data hacked

കാർ വാടകയ്‌ക്ക് കൊടുക്കുന്ന ജനപ്രീയ പ്ലാറ്റ്ഫോമായ സൂംകാർ ഉപയോക്താക്കളുടെ ഡാറ്റ ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ഏകദേശം 3.5 ദശലക്ഷം സൂംകാർ ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ വ്യാഴാഴ്ച മുതൽ ഡാർക്ക് വെബിൽ വിൽപ്പനയ്‌ക്ക് വച്ചിരിക്കുകയാണ്. ഉപയോക്താക്കളുടെ യുസെർനെയിം, ഇമെയിൽ ഐഡികൾ, മൊബൈൽ നമ്പറുകൾ, പാസ്‌വേഡുകൾ, ഐപി അഡ്രസ് എന്നിങ്ങനെയുള്ള പേഴ്സണർ ഡാറ്റയാണ് ഡാർക്ക് വെബിൽ വിൽപ്പന നടത്തുന്നത്.

സൂംകാർ ഡാറ്റ ഹാക്ക്

ഡാർക്ക് വെബിൽ സൂം കാർ ഉപയോക്താക്കളുടെ ഡാറ്റ കണ്ടെത്തിയതായി സൈബർ സുരക്ഷ കൺസൾട്ടന്റ് രാജശേഖർ രാജഹാരി പുറത്ത് വിട്ട റിസെർച്ച് റിപ്പോർട്ടിൽ വ്യക്കമാക്കുന്നു. ഡാർക്ക് വെബിലുള്ള ഹാക്കുചെയ്‌ത ഡാറ്റ 300 ഡോളർ നൽകിയാൽ തിരികെ വിൽക്കാൻ ഹാക്കർ തയ്യാറാണെന്നും ഈ റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.

സൂംകാർ‌ കഴിഞ്ഞ കാലങ്ങളിൽ മികച്ച വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ കമ്പനിയാണ്. മറ്റ് സെൽഫ് ഡ്രൈവ് കാർ‌ റെന്റൽ‌ സ്റ്റാർ‌ട്ടപ്പുകളായ ഡ്രൈവ്‌സി , റെവ്‌വ് എന്നിവയുമായി മത്സരിച്ച് സൂം കാർ വിപണിയിൽ തങ്ങളുടെ കുത്തക നിലനിർത്തുന്നുമുണ്ട്. ജാപ്പനീസ് ഇലക്ട്രോണിക്സ് ഭീമനായ സോണിയുടെ വെഞ്ച്വർ വിഭാഗമായ സോണി ഇന്നൊവേഷൻ ഫണ്ടിന്റെ നേതൃത്വത്തിൽ സൂംകാറിന് 30 മില്യൺ ഡോളർ ധനസഹായം നൽകിയിരുന്നു.

bangalore malayali news portal join whatsapp group

ഹാക്കർ 300 ഡോളറിന് സ്വകാര്യമായി സൂം കാർ ഉപയോക്താക്കളുടെ ഡാറ്റ വിൽക്കുന്നുണ്ടെങ്കിലും ഇപ്പോൾ അത് ഡാർക്ക് വെബിൽ പരസ്യമാക്കിയിരിക്കുകയാണെന്ന് രാജഹാരിയ പറഞ്ഞു. ഈ ഡാറ്റ ചോർത്തിയെടുത്ത ഹാക്കിങ് 2018 ജൂലൈയിൽ നടന്നതാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഹാക്ക് ചെയ്ത ഡാറ്റയെ സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച് രാജഹാരിയ തന്നെയാണ് ഇക്കാര്യവും വെളിപ്പെടുത്തിയിരിക്കുന്നത്.

ഹാക്കിങ് നടത്തി ഡാറ്റ ചോർത്തിയെടുത്ത് കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് മോഷ്ടിച്ച ഡാറ്റ ഹാക്കർ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഐപി അഡ്രസ് ട്രാക്കുചെയ്യുന്ന ഉദ്യോഗസ്ഥരുടെ പിടിയിലാകാതിരിക്കാനാണ് ഇത്തരത്തിൽ രണ്ട് വർഷം വരെ ഹാക്കർമാർ കാത്തിരിക്കുന്നതെന്നും രാജഹാരിയയുടെ റിപ്പോർട്ട് വ്യക്തമാക്കി.

ഡാറ്റ ഹാക്കുകൾ ആദ്യമായല്ല ഡാർക്ക് വെബിൽ ഏതെങ്കിലും പ്ലാറ്റ്‌ഫോമിലെ ഉപയോക്തൃ ഡാറ്റാബേസ് വിൽപ്പനയ്‌ക്കെത്തുന്നത് ഇതാദ്യമല്ല. ഡാർക്ക് വെബ് എന്നത് സൈബർ‌സ്പെയ്‌സിന്റെ ഭാഗവും ഡീപ്പ് വെബിന്റെ ഒരു സബ്സെറ്റുമാണ്. ഇത് സാധാരണ രീതിയിൽ കണ്ടെത്താൻ സാധിക്കില്ല. ഇത് ആക്‌സസ് ചെയ്യുന്നതിന് ഒരു പ്രത്യേക തരം ബ്രൌസർ‌, സോഫ്റ്റ്വെയർ‌, കോൺ‌ഫിഗറേഷൻ എന്നിവ ആവശ്യമാണ്. ഡാർക്ക് വെബിൽ ഹാക്കുചെയ്‌ത ധാരാളം ഡാറ്റ വിൽപ്പനയ്‌ക്കെത്തുന്നുണ്ട്.

അടുത്തിടെ ഡിസ്നി + ഉപയോക്താക്കളുടെ യൂസർനൈമും പാസ്‌വേഡുകളും ഡാർക്ക് വെബിൽ വിൽപ്പനയ്‌ക്കെത്തിയിരുന്നു. ഡിസ്നിപ്ലസ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കകം ആയിരുന്നു ഇത്. ഇന്ത്യൻ വിദ്യാഭ്യാസ പ്ലാറ്റ്ഫോമായ അൺഅക്കാഡമിയുടെ ഡാറ്റാബേസും ഹാക്കർമാർ ചോർത്തുകയും ഡാർക്ക് വെബിൽ വിൽക്കുകയും ചെയ്തിരുന്നു.

സൂംകാർ ഇതുവരെ ഹാക്കിങുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഉപയോക്താക്കളുടെ പേരും പാസ്‌വേഡും മാറ്റാൻ കമ്പനി നിർദ്ദേശിക്കുന്നുണ്ട്. ഓരോ പ്ലാറ്റ്‌ഫോമിലും വ്യത്യസ്‌ത യൂസെർ ഐഡികളും പാസ്‌വേഡുകളും ഉണ്ടാക്കുന്നതാണ് സുരക്ഷിതം. ഡാറ്റ ചോർച്ച വലിയ വെല്ലുവിളിയാവുന്ന അവസരങ്ങളിൽ ഇത് സഹായകമാവും.

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group