Home covid19 പി ജി താമസ സൗകര്യങ്ങൾക്ക് പ്രവർത്തനാനുമതി:മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം

പി ജി താമസ സൗകര്യങ്ങൾക്ക് പ്രവർത്തനാനുമതി:മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം

by admin

ബെംഗളുരു : പി.ജി (പേയിങ്ങ് ഗസ്റ്റ് ) കേന്ദ്രങ്ങൾ ഉപാധികളോടെ തുറന്ന് പ്രവർത്തിക്കാൻ ആരോഗ്യ വകുപ്പിന്റെ അനുമതി. നാലാം ഘട്ട ലോക് ഡൗൺ ഇളവുകളുടെ ഭാഗമായി ബെംഗളുരുവിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥികളും, ടെക്കികളും മറ്റു ജോലിയിൽ ഏർപ്പെട്ടവരും തിരിച്ചെത്തുവാൻ തുടങ്ങിയതോടെയാണ് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത്.

പി.ജി അക്കമഡേഷൻ കെട്ടിടങ്ങൾ അതാത് ദിവസങ്ങളിൽ തന്നെ അണു വിമുക്തമാക്കാനും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പി.ജി കേന്ദ്രങ്ങളിൽ സ്ഥിരമായി താമസിക്കുന്നവർ ഒഴികെ പുറത്ത് നിന്നുള്ളവർ പ്രവേശിക്കാതിരിക്കാനും ഒരു മുറിയിലെ രണ്ട് ബെഡ്മകൾ തമ്മിൽ രണ്ട് മീറ്റർ അകലം ഉണ്ടായിരിക്കണമെന്നും, ഓരോ മുറിയിലും ഓരോ ടോയ്‌ലറ്റും ഓരോ ബാത്റൂമും ഉണ്ടാവണമെന്നും കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.

അണുനശീകരണ സ്‌പ്രേയിങ് എല്ലാ മുറികളിൽ നടത്താനും ഓരോ മുറിയിലുള്ളവർക്കും അലക്കാനുള്ള സൗകര്യങ്ങൾ വെവ്വേറെ ഏർപ്പെടുത്താനും പി.ജി ഉടമസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ കോവിഡ്19 ന് രോഗ ലക്ഷണങ്ങൾ ആരെങ്കിലും പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ഉടൻ ആരോഗ്യ വകുപ്പിനെ വിവരമറിയിക്കാനും അറിയിച്ചിട്ടുണ്ട്

bangalore malayali news portal join whatsapp group

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group