Home Featured രാജ്യത്തെ 18 യൂട്യൂബ് ചാനലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

രാജ്യത്തെ 18 യൂട്യൂബ് ചാനലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

ന്യൂഡല്‍ഹി | പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാല് എണ്ണം ഉള്‍പ്പെടെ 22 യൂട്യൂബ് ചാനലുകള്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രാജ്യത്ത് ബ്ലോക്ക് ചെയ്തു.രാജ്യത്തിന്റെ സുരക്ഷ, പൊതു ക്രമം, വിദേശ ബന്ധങ്ങള്‍ എന്നിവയെ കുറിച്ച്‌ വ്യാജ പ്രചരണം നടത്തിയ ചാനലുകളാണ് നിരോധിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഐടി നിയമം 2021 പ്രകാരം 18 ഇന്ത്യന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിക്കുന്നത് ഇതാദ്യമാണ്.എആര്‍പി ന്യൂസ്, സര്‍ക്കാര്‍ ബാബു, ഓണ്‍ലൈന്‍ ഖബര്‍, ഡിപി ന്യൂസ്, കിസാന്‍ തക്, ഭാരത് മൗസം, ദിന്‍ ഭര്‍ കി ഖബര്‍, ഡിജി ഗുരുകുല്‍ തുടങ്ങിയ ഇന്ത്യന്‍ ചാനലുകളാണ് നിരോധിച്ചത്. ഗുലാം നബി മദനി, ഹഖീഖത്ത് ടിവി, ഹഖീഖത്ത് ടിവി 2.0 എന്നിവ നിരോധിച പാക് യൂട്യൂബ ചാനലുകളില്‍ ഉള്‍പ്പെടും.യൂട്യൂബ് ചാനലുകള്‍ക്ക് പുറമെ മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഒരു വാര്‍ത്താ വെബ്‌സൈറ്റും മന്ത്രാലയം ബ്ലോക്ക് ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group