Home Featured ചിക്ക്‌ബെല്ലാപൂരില്‍ അമിത് ഷാ സഞ്ചരിച്ച വഴിയില്‍ സ്ഫോടനം: അന്വേഷണത്തില്‍ കണ്ടെത്തിയത്.

ചിക്ക്‌ബെല്ലാപൂരില്‍ അമിത് ഷാ സഞ്ചരിച്ച വഴിയില്‍ സ്ഫോടനം: അന്വേഷണത്തില്‍ കണ്ടെത്തിയത്.

ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച വഴിയില്‍ ഉണ്ടായ സ്‌ഫോടനത്തിന് കാരണം കണ്ടെത്തി.അമിത് ഷാ സഞ്ചരിച്ചിരുന്ന മൗണ്ട് കാര്‍മല്‍ കോളേജിന് സമീപമുള്ള വഴിയില്‍ വൈകിട്ട് നാലരയോടെയാണ് ശബ്ദം കേട്ടത്. ചിക്ക്‌ബെല്ലാപൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അദ്ദേഹം.

ശബ്ദം കേട്ട് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.അമിത് ഷായുടെ സംരക്ഷണ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം പോലീസുകാരും സ്നിഫര്‍ നായ്‌ക്കളും പ്രദേശം പരിശോധിച്ചു. തുടര്‍ന്നാണ്, ഭൂഗര്‍ഭ വൈദ്യുത കേബിളുകളിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സ്‌ഫോടനത്തിന് കാരണമെന്ന് കണ്ടെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നത കേന്ദ്രമന്ത്രിമാരും സഞ്ചരിക്കുന്ന വഴികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധിക്കാറുണ്ട്.ഈ വഴിയില്‍, ഇത്തരത്തിലുള്ള അപായ സൂചനകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. അതിനാല്‍ തന്നെ, പെട്ടെന്നുണ്ടായ സ്‌ഫോടനം ഏവരെയും ഭീതിയിലാഴ്‌ത്തിയിരുന്നു. സുരക്ഷാവീഴ്ചയൊന്നും ഉണ്ടായിരുന്നില്ലെന്ന് തീര്‍ച്ചയായതോടെ ആശങ്ക അകന്നു.

You may also like

error: Content is protected !!
Join Our WhatsApp Group