Home covid19 ഇനി ആരും കൊറോണയെ പേടിക്കേണ്ട;ആ അത്ഭുത മരുന്ന് കണ്ടെത്തിക്കഴിഞ്ഞു:ചൈന

ഇനി ആരും കൊറോണയെ പേടിക്കേണ്ട;ആ അത്ഭുത മരുന്ന് കണ്ടെത്തിക്കഴിഞ്ഞു:ചൈന

by admin
cprona vaccin testing

ബെയ്ജിങ്: ഇനി ആരും കൊറോണ വൈറസിനെ പേടിച്ചു ജീവിക്കേണ്ട. കൊറോണ വൈറസിനെ തുരത്താനുള്ള ആ അത്ഭുത മരുന്ന് ചൈന കണ്ടെത്തിക്കഴിഞ്ഞു. ചൈനയാണ് കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ കഴിയുന്ന മരുന്നു വികസിപ്പിച്ചെന്ന വാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊറോണ വൈറസിനെ പെട്ടെന്ന് പിടിച്ചുകെട്ടാനുള്ള മരുന്ന് ചൈനീസ് ലബോറട്ടറിയില്‍ വികസിപ്പിച്ചെന്ന വാദവുമായാണ് ചൈന രംഗത്ത് എത്തിയിരിക്കുന്നത്.

ചൈനയിലെ പ്രസിദ്ധമായ പീക്കിങ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച മരുന്നിന് കോവിഡ് രോഗം പെട്ടെന്നു ഭേദമാക്കാനും ഹ്രസ്വകാലത്തേക്ക് പ്രതിരോധ ശക്തി നല്‍കാനും കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. മംരുന്ന് ഫലപ്രദമായാല്‍ കൊറോണ എന്ന മഹാമാരിയെ മനുഷ്യന് ഇനി പേടിക്കേണ്ട. കഴിഞ്ഞ വര്‍ഷം അവസാനം ചൈനയില്‍നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് വ്യാപനത്തിനു മരുന്നു കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകമെമ്ബാടുമുള്ള ഗവേഷകര്‍. അമേരിക്കയും ഇറ്റലിയും മരുന്നു കണ്ട് പിടിച്ചതായി അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണാ ആ അത്ഭുത മരുന്ന് കണ്ടുപിടിച്ചെന്ന് വ്യക്തമാക്കി ചൈനയും എത്തിയിരിക്കുന്നത്.

മൃഗങ്ങളില്‍ നടത്തിയ മരുന്നു പരീക്ഷണം വിജയകരമായിരുന്നുവെന്ന് സര്‍വകലാശാലയിലെ ബെയ്ജിങ് അഡ്വാന്‍സ്ഡ് ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ജെനോമിക്സ് ഡയറക്ടര്‍ സണ്ണെ ഷി പറഞ്ഞു. നിഷ്‌ക്രിയമാക്കിയ ആന്റിബോഡി ഉപയോഗിച്ചുള്ള മരുന്ന് എലികളില്‍ കുത്തിവച്ചപ്പോള്‍ അഞ്ചു ദിവസത്തിനു ശേഷം വൈറല്‍ ലോഡ് ഗണ്യമായി കുറഞ്ഞുവെന്ന് സണ്ണെ ഷി പറഞ്ഞു. മരുന്നിനു ഗുണമുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

bangalore malayali news portal join whatsapp group for latest update

കോവിഡ് രോഗമുക്തി നേടിയ 60 പേരുടെ രക്തത്തില്‍നിന്നു വേര്‍തിരിച്ച ആന്റിബോഡി ഉപയോഗിച്ചാണു മരുന്നു നിര്‍മ്മിച്ചിരിക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ചാല്‍ രോഗം ഭേദമാകാനുള്ള കാലയളവ് കുറയുമെന്നും സെല്‍ എന്ന ശാസ്ത്രമാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം തന്നെ മരുന്ന് വിപണിയിലെത്തും. ശൈത്യകാലത്ത് വൈറസ്ബാധ തടയാന്‍ ഇത് ഏറെ ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയിലും മറ്റു രാജ്യങ്ങളിലുമാണു മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നത്. ചൈനയില്‍ അഞ്ചു വാക്സിനുകളാണ് ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group