Home കേരളം കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് വരാം , ലോക്കഡൗൺ ഉത്തരവ് തിരുത്തി കർണാടക സർക്കാർ

കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകയിലേക്ക് വരാം , ലോക്കഡൗൺ ഉത്തരവ് തിരുത്തി കർണാടക സർക്കാർ

by admin
people from kerala can enter to karnataka

ബെംഗളൂരു : ലോക്കഡോൺ 4.0 യുടെ ഭാഗമായി തമിഴ്നാട് മഹാരാഷ്ട്ര ഗുജറാത്ത് എന്നീ 3 സംസ്ഥാനങ്ങളിലുള്ളവർക്കു മെയ് 31 വരെ സംസ്ഥാനത്തു പ്രവേശിക്കുന്നതിന് വിലക്ക് . നേരത്തെ കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിലുള്ളവർക്കായിരുന്നു യാത്ര വിലക്ക് ഏർപ്പെടുത്തിയിരുന്നത് അൽപ സമയത്തിന് ശേഷം സർക്കാർ ആ തീരുമാനം തിരുത്തുകയായിരുന്നു .

തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രി യെദ്യൂരപ്പ കേരളത്തെയും പട്ടികയിൽ പരാമർശിച്ചിരുന്നു. സേവാ സിന്ധു ആപ്പ് വഴി ഇതിനകം യാത്രാ പാസ് വാങ്ങിയവരെ മാത്രമേ സംസ്ഥാനത്തേക്ക് അനുവദിക്കുകയുള്ളു മറ്റുള്ളവർക്ക് മെയ് 31 ശേഷം യാത്ര സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കും എന്നും കർണാടക ചീഫ് സെക്രട്ടറി അറിയിച്ചു .

“സേവാ സിന്ധു ആപ്പ് വഴി ഇതുവരെ അനുമതി ലഭിച്ച ആളുകൾക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ. മെയ് 31 വരെ ബാക്കിയുള്ളവർക്ക് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തും. മെയ് 31 ന് ശേഷം മാത്രമേ കേരളം ഉൾപ്പെടെയുള്ള ഈ നാല് സംസ്ഥാനങ്ങളിൽ നിന്ന് മറ്റ് ആളുകളെ പ്രവേശിക്കാൻ അനുവദിക്കൂ, ” -ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്കഡൗൺ 4.0 സംബന്ധിച്ച് സംസ്ഥാന സർക്കാർ അനുവദിക്കുന്ന ഇളവുകളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾക്കൊപ്പം തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇക്കാര്യം അറിയിച്ചത്. കോവിഡ് -19 കേസുകൾ സംസ്ഥാനത്ത് അടുത്തിടെ വർദ്ധിച്ചതായും ആഭ്യന്തര യാത്ര നടത്തിയവരിൽ കോൺടാക്റ്റുകളിലൂടെയോ അന്തർദ്ദേശീയ യാത്രക്കാരിലൂടെയോ കൈമാറ്റം ചെയ്യപ്പെട്ടതാണെന്നുള്ള അവസ്ഥയിലാണ് ഈ പ്രഖ്യാപനം .

തിങ്കളാഴ്ച രാവിലെ സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ച 84 പുതിയ കോവിഡ് -19 കേസുകളിൽ 56 എണ്ണം അടുത്തിടെ മുംബൈയിൽ നിന്ന് മടങ്ങിയെത്തിയവർക്കായിരുന്നു . ഞായറാഴ്ചയും പോസിറ്റീവ് ആയ 40 പേരും അടുത്തിടെ മുംബൈ യിൽ നിന്നും മടങ്ങിവന്നവരാണ് . അടുത്തിടെ വരെ പൂജ്യം കേസുകളുള്ള കോലാർ ജില്ലയിൽ നിന്നുള്ള ഭൂരിഭാഗം കേസുകളും തമിഴ്നാടുമായി ബന്ധപ്പെട്ടവയായിരുന്നു .ഗുജറാത്തുമായി ബന്ധമുള്ള 60 പേരോളം കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

bangalore malayali news portal join whatsapp group

റെയിൽ‌വേ പ്രഖ്യാപിച്ച പ്രകാരം ഡൽഹിയിലേക്കും പുറത്തേക്കും ശ്രാമിക് ട്രെയിനുകളും പ്രത്യേക ട്രെയിനുകളും ഒഴികെയുള്ള അന്തർസംസ്ഥാന ട്രെയിനുകൾ മെയ് 31 വരെ സർവീസ് നടത്തരുതെന്നും സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.എന്നിരുന്നാലും അന്തർ ജില്ലാ ട്രെയിനുകൾ ഓടിക്കാൻ അനുവദിക്കും. എല്ലാ പൊതു സ്ഥലങ്ങളിലും എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും മാസ്ക് ധരിക്കാത്തതിന് ആളുകൾക്ക് പോലീസ് പിഴ ചുമത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തേക്ക് വരുന്ന യാത്രക്കാരെ നിരുത്സാഹപ്പെടുത്തുന്നതിനായി, എല്ലാ അന്തർസംസ്ഥാന യാത്രക്കാർക്കും നിർബന്ധിത സർക്കാർ കൊറന്റൈൻ നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ചു തന്നെ തുടരുമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടു.

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/



You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group