Home Featured കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി നില്‍ക്കുമ്ബോള്‍; പുറത്ത് പോവും മുന്‍പ് പിതാവിനെ വിളിച്ചു

കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി നില്‍ക്കുമ്ബോള്‍; പുറത്ത് പോവും മുന്‍പ് പിതാവിനെ വിളിച്ചു

കീവ്: കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ (22) കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി നില്‍ക്കുമ്ബോഴുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍. പണത്തിനും ഭക്ഷണത്തിനുമായി ബങ്കറില്‍ പുറത്തുപോകുന്നതിന് തൊട്ടുമുമ്ബ്, നവീന്‍ പിതാവ് ശേഖര ഗൗഡയുമായി സംസാരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയില്‍ നിന്നുള്ള മറ്റു ചില വിദ്യാര്‍ഥികള്‍ക്കൊപ്പം കഴിഞ്ഞിരുന്ന ബങ്കറില്‍ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ അവശേഷിക്കുന്നില്ലെന്ന് നവീന്‍ പിതാവിനെ അറിയിച്ചിരുന്നു. കര്‍ണാടകയിലെ ഹവേരിയില്‍ നിന്നുള്ള നവീന്‍, റഷ്യന്‍ സൈനികര്‍ തകര്‍ത്ത ഗവര്‍ണര്‍ ഹൗസിന് സമീപമാണ് താമസിച്ചിരുന്നത്. ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ് നവീന്‍ പുറത്തേക്ക് പോയതെന്ന് ഖാര്‍ക്കീവിലെ സ്റ്റുഡന്റ് കോര്‍ഡിനേറ്ററായ പൂജ പ്രഹരാജിനെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

വിദേശകാര്യവക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട നവീന്റെ മാതാപിതാക്കള്‍ ചെന്നൈയിലാണുള്ളത് എന്നാണ് വിവരം. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെടുന്നുണ്ട്. ഷെല്ലാക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു ഇസ്രയേലി പൗരനും കൊല്ലപ്പെട്ടിരുന്നു.

ഇന്ന് രാവിലെ ഭക്ഷണം വാങ്ങാന്‍ വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖാര്‍കിവില്‍ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു – ഇന്ത്യന്‍ വിദേശകാര്യവക്താവ് ട്വിറ്ററില്‍ കുറിച്ചു.

റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഖര്‍ഖീവ് ന?ഗരത്തില്‍ തുടക്കം മുതല്‍ റഷ്യ കടുത്ത ആക്രമണം നടത്തി വരികയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ ഷെല്ലാക്രമണത്തിന് അല്‍പം ശമനം വന്നതോടെ വിദ്യാര്‍ത്ഥികള്‍ പലരും പുറത്തിറങ്ങുകയും ഭക്ഷണവും വെള്ളവും മറ്റും ശേഖരിക്കുകയും ചെയ്തിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ ഖാര്‍ഖീവില്‍ നിന്നും ട്രെയിന്‍ പിടിച്ച് പടിഞ്ഞാറന്‍ ന?ഗരമായ ലീവിവിലേക്ക് മാറ്റാനും ആലോചിച്ചിരുന്നു.

.

You may also like

error: Content is protected !!
Join Our WhatsApp Group