കീവ്: റഷ്യ ആക്രമണം കടുപ്പിക്കുന്ന സാഹചര്യത്തില്‍ ‘സൈബര്‍ പോരാട്ടത്തിനൊരുങ്ങി യുക്രെയ്ന്‍. ഇതിനായി ഐടി സൈന്യമുണ്ടാക്കാന്‍ സൈബര്‍ പോരാളികളെ ക്ഷണിച്ചിരിക്കുകയാണ് അധികൃതര്‍. ‘ഒരു ഐടി സൈന്യത്തെ സൃഷ്ടിക്കുകയാണ് കീവിന്റെ ലക്ഷ്യമെന്ന് യുക്രെയ്ന്‍ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ മന്ത്രി മൈഖൈലോ ഫെഡോറോവ് ശനിയാഴ്ച ട്വീറ്റ് ചെയ്തു.
റഷ്യയുടെ ഊര്‍ജ സ്ഥാപനങ്ങളിലും സാമ്ബത്തിക സ്ഥാപനങ്ങളിലും സൈബര്‍ ആക്രമണം നടത്താന്‍ ഹാക്കര്‍മാരെ ക്ഷണിച്ചുകൊണ്ട് ടെലിഗ്രാം ചാനലിലേക്കുള്ള ലിങ്കും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഐടി സ്‌പെഷ്യലിസ്റ്റുകളെയും’ ഈ ദൗത്യത്തിന് ക്ഷണിക്കുന്നതായി ഫെഡോറോവ് പറയുന്നു. റഷ്യയുടെ പ്രകൃതിവാതക ഉല്‍പാദന സ്ഥാപനങ്ങളില്‍ ഭീമനായ ഗാസ്പ്രോം, റഷ്യന്‍ ബാങ്കുകളായ സ്‌പെര്‍ബാങ്ക്, വിടിബി എന്നിവയിലുമാണ് നിലവില്‍ സൈബര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നത്.
ഇതിനിടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് പ്രധാന റഷ്യന്‍ ബാങ്കുകള്‍ക്ക് ബൈഡന്‍ ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. യുക്രെയ്ന്‍ സൈനിക ഉദ്യോഗസ്ഥരുടെ സ്വകാര്യ ഇ-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ബെലാറസിന്റെ പ്രതിരോധ മന്ത്രാലയം ശ്രമിക്കുന്നതായി യുക്രെയന്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ബെലാറസ് തയ്യാറായിട്ടില്ല.
യുദ്ധത്തിന് മുന്നോടിയായി റഷ്യയില്‍ നിന്നും സമാന രീതിയിലുള്ള സൈബര്‍ ആക്രമണം യുക്രെയന്‍ നേരിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് സൈബര്‍ ഇടത്തില്‍ പ്രത്യാക്രമണം നടത്താനുള്ള പദ്ധതിയുമായി യുക്രെയ്ന്‍ മുന്നോട്ട് പോകുന്നത്.
- റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ലെന്ന് ഗൂഗിള്‍
- വിദ്യാര്‍ത്ഥികളെ ക്ലാസില്‍ കയറ്റണം: ഹിജാബ് വിവാദത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ട്രാന്‍സ്ജെന്‍ഡേഴ്സ്
