Home Featured തകര്‍പ്പന്‍ ഡാന്‍സുമായി ലാലേട്ടന്‍ : ആറാട്ടിലെ റിഹേഴ്സല്‍ വീഡിയോ വൈറല്‍ ആകുന്നു

തകര്‍പ്പന്‍ ഡാന്‍സുമായി ലാലേട്ടന്‍ : ആറാട്ടിലെ റിഹേഴ്സല്‍ വീഡിയോ വൈറല്‍ ആകുന്നു

by കൊസ്‌തേപ്പ്

മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട് ഫെബ്രുവരി 18ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തി ‘. ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ചിത്രത്തില്‍ മോഹല്‍ലാല്‍ ആറാടുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തിലെ ‘ഒന്നാം കണ്ടം’ എന്ന ​ഗാനം വലിയ രീതിയിലെ ശ്രദ്ധിക്കപ്പെടുകയും ഗാനത്തിലെ അവസാന ഭാഗത്തിലെ മോഹന്‍ലാലിന്‍റെ ഡാന്‍സ് ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ ഡാന്‍സ് പരിശീലിക്കുന്ന ഒരു വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. മോഹന്‍ലാലിനെ വീഡിയോയില്‍ ബാക്ക്​ഗ്രൗണ്ട് നൃത്തകര്‍ക്കൊപ്പം പ്രാക്ടീസ് ചെയ്യുന്നത് കാണാം.

ചിത്രം മൂന്ന് ദിവസംകൊണ്ട് 17.80 കോടി ആഗോള ഗ്രോസ്സ് കളക്ഷനുമായി മുന്നേറുകയാണ്. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. കോമഡിക്കു പ്രാധാന്യം നല്‍കുന്ന സിനിമയില്‍ മികച്ച ആക്‌ഷന്‍ രംഗങ്ങളുമുണ്ട്.

ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ശ്രദ്ധ നേടിയിട്ടുണ്ട്. ”മൈ ഫോണ്‍ നമ്ബര്‍ ഈസ് 2255” എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓര്‍മിപ്പിക്കും വിധം കാറിനും 2255 എന്ന നമ്ബറാണു നല്‍കിയിരിക്കുന്നത്.

ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റര്‍: സമീര്‍ മുഹമ്മദ്. സംഗീതം: രാഹുല്‍ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യര്‍.

This image has an empty alt attribute; its file name is Copy-of-covid-19-covid-19-vaccine-vaccination-Made-with-PosterMyWall-1024x1024-1-1024x1024.jpg

You may also like

error: Content is protected !!
Join Our WhatsApp Group