Home Featured ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിലും ഹിജാബ് നിരോധിച്ച്‌ കർണാടക സർക്കാർ.

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിലും ഹിജാബ് നിരോധിച്ച്‌ കർണാടക സർക്കാർ.

by കൊസ്‌തേപ്പ്

ബംഗളുരു: ന്യൂനപക്ഷ സ്ഥാപനങ്ങളിലും ഹിജാബ് വിലക്കി കര്‍ണാടക സര്‍ക്കാര്‍. വിഷയത്തില്‍ സംസ്ഥാനത്താകെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്. സംസ്ഥാനത്തെ മൗലാന ആസാദ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ഉൾപ്പെടെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ കാവി സ്കാർഫും ഹിജാബും മതപതാകയും ധരിക്കരുതെന്ന് കർണാടക സർക്കാർ വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.

കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിൽ എല്ലാ വിദ്യാർത്ഥികളും അവരുടെ മതമോ വിശ്വാസമോ പരിഗണിക്കാതെ കാവി ഷാളുകൾ, സ്കാർഫുകൾ, ഹിജാബ്, മതപതാകകൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും ക്ലാസുകൾക്കുള്ളിൽ ധരിക്കുന്നത് വിലക്കിയതായി ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പ് സെക്രട്ടറി മേജർ മണിവണ്ണൻ പി പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group