ബെംഗളൂരു: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് ഹൊയ്സാല ക്ഷേത്രങ്ങളെ നാമനിർദേശം ചെയ്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ, ബേലൂർ, ഹാലേബീഡു, സോമനാഥപുര എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളാണു പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. പൈതൃക പട്ടികയിൽ ഹൊയ്സാല ക്ഷേത്രങ്ങളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ദേവെഗൗഡ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കർണാടകയുടെ ക്ഷേത്ര സംസ്കാരത്തെ നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് ഹൊയ്സാല ക്ഷേത്രങ്ങൾ മാത്രമാണ് ഇത്തവണ നാമനിർദേശം ചെയ്തിരിക്കുന്നത്.
ലോക പൈതൃക പട്ടികയിലേക്ക് ഹൊയ്സാല ക്ഷേത്രങ്ങൾ; മോദിയെ അഭിനന്ദിച്ച് ദേവെഗൗഡ
by കൊസ്തേപ്പ്
written by കൊസ്തേപ്പ്
previous post